ETV Bharat / bharat

കൊവാക്‌സിൻ ബ്രസീലില്‍ വിതരണം ചെയ്യുമെന്ന് ഭാരത് ബയോടെക്

കയറ്റുമതി സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് മുമ്പ് ബ്രസീലിൽ നിന്നുള്ള പ്രെസിസ മെഡിസെന്‍റോസിലെ ഒരു സംഘം ഹൈദരാബാദിലെ ഭാരത് ബയോടെക് സന്ദർശിച്ചിരുന്നു

Bharat Biotech to supply Covaxin in Brazil  Covaxin will supply to brazil  Precisa Medicamentos from brazil  കൊവാക്‌സിൻ ബ്രസീലിലേക്ക് കയറ്റുമതി ചെയ്യും  ഭാരത് ബയോടെകിന്‍റെ കൊവാക്സിൻ കയറ്റുമതി ചെയ്യുന്ന വാർത്തകൾ
കൊവാക്‌സിൻ ബ്രസീലിലേക്ക് കയറ്റുമതി ചെയ്യും
author img

By

Published : Jan 12, 2021, 9:57 PM IST

ഹൈദരാബാദ്: ഭാരത് ബയോടെക് നിർമിച്ച കൊവാക്സിൻ ബ്രസീലില്‍ വിതരണം ചെയ്യുന്നതിനായി പ്രെസിസ മെഡിമെന്‍റിസെന്‍റോസുമായി കരാർ ഒപ്പിട്ടതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. കയറ്റുമതി സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് പ്രെസിസ മെഡിസെന്‍റോസിൽ നിന്നുള്ള ഒരു സംഘം ഹൈദരാബാദിലെ ഭാരത് ബയോടെക് സന്ദർശിച്ചിരുന്നു.

ലോകത്തെമ്പാടുമുള്ള ജനങ്ങളിലേക്ക് വാക്‌സിനുകൾ എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്ന് ഭാരത് ബയോടെക് പത്രക്കുറിപ്പിൽ പറഞ്ഞു. നിർമാണ വേളകളിൽ കൊവാക്‌സിൻ വൈറസുകളോട് മികച്ച പ്രതികരണം നടത്തിയതായി ബോധ്യപ്പെട്ടാതായും ഭാരത് ബയോടെക് മേധാവി കൃഷ്ണ എല്ല പറഞ്ഞു. കൊവാക്സിൽ ബ്രസീൻ ജനതക്കായി നൽകുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഭാരത് ബയോടെക്കിന്‍റെ വാക്‌സിൻ നിർമാണം ലോകോത്തര നിലവാരം പുലർത്തിയതായി ബോധ്യപ്പെട്ടതായി പ്രെസിസ മെഡിസെന്‍റോസിന്‍റെ ഫാർമസ്യൂട്ടിക്കൽ ഡയറക്ടർ ഇമാനുവേല മെഡ്രേഡ്സ് പറഞ്ഞു. ഭാരത് ബയോടെക്ക് പ്രതീക്ഷകൾക്കും അപ്പുറമുള്ള ഫലം നൽകിയെന്നും ലോകത്തിലെ ഏറ്റവും വലിയ വാക്‌സിൻ വിതരണക്കാരായി ഭാരത് ബയോടെക് മാറിയെന്നും അദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായി സഹകരിച്ചാണ് ഭരത് ബയോടെക് കൊവാക്‌സിൻ നിർമിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.