ന്യൂഡല്‍ഹി: ബൂസ്റ്റർ ഡോസായി ഉപയോഗിക്കുന്നതിന് ഇൻട്രാനാസൽ കൊവിഡ് വാക്‌സിനായ ബിബിവി 154ന്‍റെ (BBV154) മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ക്ക് അനുമതി തേടി ഭാരത് ബയോടെക്. ഡ്രഗ് കൺട്രോളർ ജനറലിന് ഭാരത് ബയോടെക് ഇത് സംബന്ധിച്ച അപേക്ഷ സമര്‍പ്പിച്ചതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
“ബിബിവി 154ന്‍റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ക്ക് കമ്പനി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. പരീക്ഷണം ആരംഭിക്കുന്നതിന് ഡ്രഗ് റെഗുലേറ്ററിൽ നിന്നുള്ള അനുമതിക്കായി കാത്തിരിക്കുകയാണ്. ഇതിനകം രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവർക്ക് ഇൻട്രാനാസൽ വാക്‌സിന്‍ നൽകും” ഭാരത് ബയോടെക് ഉദ്യോഗസ്ഥൻ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.
also read: എല്ലാ ഇന്ത്യക്കാരുടേയും ഡിഎൻഎ ഒരുപോലെ : മോഹൻ ഭാഗവത്
അതേസമയം കൊവിഡ് വാക്‌സിനായ കോവാക്‌സിന്‍റെ ഉപയോഗ കാലാവധി തീരുന്ന സമയം നിർമ്മാണ തീയതി മുതൽ 12 മാസം വരെ നീട്ടാൻ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ അനുമതി നൽകിയതായതായും ഭാരത് ബയോടെക്ക് അറിയിച്ചു.