ഹൈദരാബാദ് : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിനുള്ള ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) അനുമതി ജൂലൈ, സെപ്റ്റംബര്‍ മാസങ്ങളില്‍ ലഭിക്കുമെന്ന പ്രതീക്ഷ പങ്കുവച്ച് നിര്‍മാണ കമ്പനി. അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയ വാക്സിനുകളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യമാണ് നിര്‍മാണ കമ്പനിയായ ഭാരത് ബയോടെക്ക് മുന്നോട്ടുവച്ചത്.
ALSO READ: തെലങ്കാനയിൽ രണ്ടാം ഡോസ് വാക്‌സിനേഷൻ ഇന്ന് മുതൽ
യു.എസ്.എ, ബ്രസീൽ, ഹംഗറി എന്നിവയുൾപ്പെടെ 60 ലധികം രാജ്യങ്ങളിൽ കൊവാക്‌സിനുള്ള റെഗുലേറ്ററി അനുമതിയ്ക്കായുള്ള പ്രക്രിയ നടക്കുകയാണെന്ന് കമ്പനി അറിയിച്ചു. 13 ലെറെ രാജ്യങ്ങളില്‍ അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാനുള്ള അനുമതി യൂറോപ്യൻ യൂണിയനില്‍ നിന്നും ലഭിച്ചതായി ഭാരത് ബയോടെക്ക് വ്യക്തമാക്കി.