ന്യൂഡല്‍ഹി : തുടര്‍ച്ചയായുള്ള ഇന്ധന വില വർധനയിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പോക്കറ്റടിക്കാരെ സൂക്ഷിക്കുകയെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
ചില സംസ്ഥാനങ്ങളിൽ പെട്രോൾ വില ലിറ്ററിന് 120 രൂപ കടന്നെന്നും 2018-19 വര്‍ഷത്തില്‍ 2.3 ലക്ഷം കോടി രൂപയും 2017-18ൽ 2.58 ലക്ഷം കോടി രൂപയും ഇന്ധന നികുതിയിലൂടെ കേന്ദ്രം സമാഹരിച്ചെന്നും രാഹുല്‍ പറഞ്ഞു.
പെട്രോളിന്‍റേയും ഡീസലിന്‍റേയും നികുതിയുടെ പേരിൽ സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
also read:പഞ്ചാബിൽ വൈദ്യുതി നിരക്ക് കുറച്ച് സര്‍ക്കാര്‍ ; യൂണിറ്റിന് 3 രൂപ കിഴിവ്
പെട്രോളിയം ഉൽപന്നങ്ങളുടെ എക്സൈസ് തീരുവയിൽ നിന്നുള്ള സർക്കാരിന്‍റെ വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ ആദ്യ ആറ് മാസങ്ങളിൽ 33 ശതമാനം ഉയർന്നുവെന്നും ഇത് കൊവിഡിന് മുമ്പുള്ള നിലയേക്കാൾ 79 ശതമാനം കൂടുതലാണെന്നുമാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.