ETV Bharat / bharat

65 മണിക്കൂറായി കുഴല്‍ക്കിണറില്‍, എട്ടുവയസുകാരൻ അബോധാവസ്ഥയിൽ: ബേതുൽ അപകടത്തില്‍ രക്ഷാപ്രവർത്തനം - രക്ഷാപ്രവർത്തനം

കുഴൽക്കിണറിന് സമാന്തരമായി 45 അടിയില്‍ കുഴി എടുത്തിട്ടുണ്ടെന്നും കുട്ടിയുടെ അടുത്തേക്ക് ഉടൻ എത്തുമെന്നും രക്ഷാപ്രവർത്തകർ. 400 അടി താഴ്‌ചയുള്ള കുഴൽക്കിണറിന്‍റെ 55 അടി താഴ്‌ചയിലാണ് കുട്ടി കുടുങ്ങിക്കിടക്കുന്നത്.

Betul borewell incident  BOY FALLS INTO BOREWELL IN MADHYA PRADESH  മധ്യപ്രദേശിൽ എട്ടുവയസുകാരൻ കുഴൽക്കിണറിൽ വീണു  ബോതുലിൽ കുഴൽക്കിണറിൽ വീണ് എട്ടുവയസുകാരൻ  കുഴൽക്കിണർ അപകടം  തൻമയ്‌ സാഹു  Betul borewell incident Rescue op crosses 65 hrs  ബേതുൽ കുഴൽക്കിണർ അപകടം  ബേതുലിലെ രക്ഷാപ്രവർത്തനം 65 മണിക്കൂർ പിന്നിട്ടു  കുഴൽക്കിണർ  രക്ഷാപ്രവർത്തനം  തൻമയ്
ബേതുൽ കുഴൽക്കിണർ അപകടം; രക്ഷാപ്രവർത്തനം 65 മണിക്കൂർ പിന്നിട്ടു
author img

By

Published : Dec 9, 2022, 4:44 PM IST

ബേതുൽ: മധ്യപ്രദേശിലെ ബേതുൽ ജില്ലയിലെ മാണ്ഡവിയിൽ കുഴൽക്കിണറിൽ വീണ എട്ടുവയസുകാരനെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം 65 മണിക്കൂർ പിന്നിട്ടു. ഡിസംബർ 6നാണ് തൻമയ്‌ സാഹുവെന്ന എട്ടുവയസുകാരൻ കളിക്കുന്നതിനിടെ 400 അടി താഴ്‌ചയുള്ള കുഴൽക്കിണറിലേക്ക് വീണത്. കുട്ടി കിണറിന്‍റെ 55 അടി താഴ്‌ചയിലാണ് കുടുങ്ങിക്കിടക്കുന്നത്.

ബേതുൽ കുഴൽക്കിണർ അപകടം; രക്ഷാപ്രവർത്തനം 65 മണിക്കൂർ പിന്നിട്ടു

രക്ഷാദൗത്യം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും കുട്ടിയിലേക്കെത്താനുള്ള ശ്രമങ്ങൾ വളരെവേഗം തന്നെ പൂർത്തിയാകുമെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു. 'ഞങ്ങൾ കുഴൽക്കിണറിന് സമാന്തരമായി 45 അടിയില്‍ കുഴി എടുത്തിട്ടുണ്ട്. ഇപ്പോൾ ഇവിടെ നിന്ന് കുഴൽക്കിണറിലേക്ക് എത്തുന്നതിനായുള്ള തുരങ്കം കുഴിച്ചുകൊണ്ടിരിക്കുകയാണ്. മണ്ണിനടിയിൽ വലിയ പാറക്കെട്ടുള്ളതിനാലാണ് രക്ഷാപ്രവർത്തനം വൈകിയത്. ഇപ്പോൾ പാറയെല്ലാം പൊട്ടിച്ച് ഞങ്ങൾ കുട്ടിയുടെ അടുത്തേക്ക് എത്താറായി. ഇനിയുള്ള ഭാഗം വളരെ അപകടകരമായതിനാൽ സൂക്ഷ്‌മതയോടെയാണ് മുന്നേറുന്നത്. യന്ത്രങ്ങളുടെ സഹായമില്ലാതെ മണ്ണ് നീക്കി കുട്ടിയുടെ അടുത്തേക്ക് എത്താനാണ് പദ്ധതി.' രക്ഷാപ്രവർത്തകർ പറഞ്ഞു.

അതിനിടെ, മൂന്ന് ദിവസമായിട്ടും രക്ഷാപ്രവർത്തനം പുരോഗമിക്കാത്തതിനെതിരെ കുട്ടിയുടെ അമ്മ രംഗത്തെത്തി. ദിവസങ്ങൾ കടന്നുപോയി, അവർ ഒന്നും പറയുന്നില്ല, എന്നെ കാണാൻ പോലും അനുവദിക്കുന്നില്ല. തൻമയ് ചൊവ്വാഴ്‌ചയാണ് കിണറ്റിൽ വീണത്, ഇപ്പോൾ വെള്ളിയാഴ്‌ചയായി. എനിക്ക് ഒന്നും വേണ്ട, എനിക്ക് എന്‍റെ കുട്ടിയെ ഒരിക്കൽ കാണണം, അത് എങ്ങനെയായാലും, അവനെ പെട്ടന്ന് പുറത്തെടുക്കൂ. ഒരു നേതാവിന്‍റെയോ വലിയ ഉദ്യോഗസ്ഥന്‍റേയോ കുട്ടിയായിരുന്നെങ്കിൽ ഇത്രയും സമയമെടുക്കുമായിരുന്നോ? തൻമയ്‌യുടെ അമ്മ ചോദിച്ചു.

ഡിസംബർ ആറിന് തന്‍റെ കൃഷിയിടത്തിൽ കളിക്കുന്നതിനിടെയാണ് തൻമയ് 400 അടി താഴ്‌ചയുള്ള കുഴൽക്കിണറിലേക്ക് വീണതെന്ന് കുട്ടിയുടെ പിതാവ് സുനിൽ സാഹു അറിയിച്ചു. കുട്ടിയുടെ മൂത്ത സഹോദരി അവൻ വീഴുന്നത് കണ്ട് വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഞങ്ങൾ എത്തിയപ്പോൾ അവൻ ശ്വസിക്കുന്നുണ്ടായിരുന്നു. അവന്‍റെ ശബ്‌ദം ഞങ്ങൾ കേട്ടിരുന്നു. സുനിൽ സാഹു വ്യക്‌തമാക്കി.

READ MORE: 400 അടി താഴ്‌ചയുള്ള കുഴല്‍ക്കിണറില്‍ വീണ എട്ട് വയസുകാരൻ അബോധാവസ്ഥയില്‍ ; രക്ഷാപ്രവർത്തനം തുടരുന്നു

എന്നാൽ രക്ഷാപ്രവർത്തനത്തിന്‍റെ പ്രാരംഭ ഘട്ടം മുതൽ തന്നെ കുട്ടിയിൽ നിന്ന് പ്രതികരണമൊന്നുമില്ലായിരുന്നെന്നും കുട്ടി ബോധരഹിതനാണെന്നും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ബെതുൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ശ്യാമേന്ദ്ര ജയ്‌സ്വാൾ വ്യാഴാഴ്‌ച പറഞ്ഞിരുന്നു. സംസ്ഥാന ദുരന്ത നിവാരണ സേന (എസ്‌ഡിആർഎഫ്), ഹോം ഗാർഡ്, ലോക്കൽ പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം വിശ്രമമില്ലാതെ പുരോഗമിക്കുകയാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.