ബേതുൽ : മധ്യപ്രദേശിലെ ബേതുൽ ജില്ലയിലെ മാണ്ഡവിയിൽ കുഴൽക്കിണറിൽ വീണ എട്ടുവയസുകാരൻ മരിച്ചു. കുട്ടിയെ പുറത്തെടുത്ത് ബേതുൽ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകൾക്ക് ശേഷം ശനിയാഴ്‌ച പുലർച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു. 80 മണിക്കൂറിലേറെ കുഴൽക്കിണറിൽ കുടുങ്ങിക്കിടന്നത് കുട്ടിയുടെ ആരോഗ്യനിലയെ ഗുരുതരമായി ബാധിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
Also read: 400 അടി താഴ്‌ചയുള്ള കുഴല്‍ക്കിണറില്‍ വീണ എട്ട് വയസുകാരൻ അബോധാവസ്ഥയില്‍ ; രക്ഷാപ്രവർത്തനം തുടരുന്നു
ഡിസംബർ 6ന് വൈകുന്നേരമാണ് തൻമയ് സാഹു എന്ന എട്ടുവയസുകാരൻ കളിക്കുന്നതിനിടെ 400 അടി താഴ്‌ചയുള്ള കുഴൽക്കിണറിലേക്ക് വീണത്. കുട്ടി കിണറിന്‍റെ 55 അടി താഴ്‌ചയിൽ കുടുങ്ങി കിടക്കുകയായിരുന്നു. മൂത്ത സഹോദരിയാണ് തൻമയ് കുഴൽക്കിണറിൽ വീഴുന്നത് കണ്ടത്. തുടർന്ന് പെൺകുട്ടി വീട്ടിൽ വിവരമറിയിക്കുകയായിരുന്നു.
Also read: 65 മണിക്കൂറായി കുഴല്‍ക്കിണറില്‍, എട്ടുവയസുകാരൻ അബോധാവസ്ഥയിൽ: ബേതുൽ അപകടത്തില്‍ രക്ഷാപ്രവർത്തനം