ബെംഗളൂരു : മെട്രോ ട്രെയിനില്‍, മദ്യപിച്ചെത്തിയ യുവാവ് അപമാനിച്ചെന്ന അധ്യാപികയുടെ പരാതിയില്‍ പ്രതി പിടിയില്‍. മനോജ്(26) എന്ന യുവാവാണ് അറസ്റ്റിലായത്(Bengaluru Teacher harassed in Metro train). ഇയാള്‍ പിന്നീട് ജാമ്യത്തിലിറങ്ങി. മനോജ് മദ്യത്തിന് അടിമയാണെന്നും നേരത്തെ ചികിത്സിലായിരുന്നുവെന്നും വീട്ടുകാര്‍ പറഞ്ഞു.
ക്രിസ്മസ് ദിനത്തിലാണ് അധ്യാപിക ലൈംഗികാതിക്രമത്തിന് ഇരയായത്. മെജസ്റ്റിക് സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങുന്നതിനിടെയാണ് അധ്യാപിക അതിക്രമത്തിന് ഇരയായത്. വൈകിട്ട് ആറേമുക്കാലോടെ നാഷണല്‍ കോളജ് സ്റ്റേഷനില്‍ നിന്നാണ് അധ്യാപിക ട്രെയിനില്‍ കയറിയത്.
തന്‍റെ അടുത്ത് ഇരുന്ന ആള്‍ മദ്യപിച്ചിട്ടുണ്ടെന്ന് ഇവര്‍ക്ക് മനസിലായി. ഇയാളുടെ തലയില്‍ ഒരു മുറിവും ഉണ്ടായിരുന്നു. മെജസ്റ്റിക് സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങുന്നതിനിടെ ഇയാള്‍ പിന്നിലൂടെയെത്തി തന്നെ കടന്നുപിടിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. തിരിഞ്ഞുനോക്കിയപ്പോള്‍ ഇയാള്‍ തുറിച്ചുനോക്കിയ ശേഷം നടന്നുപോയി. ഉടന്‍ തന്നെ യുവതി സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഇതോടെ ഇയാള്‍ പിടിയിലാവുകയും ചെയ്‌തു.
എന്നാല്‍ താന്‍ ഒന്നും ചെയ്തിട്ടില്ലെന്നാണ് പ്രതി പറഞ്ഞത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ഇയാള്‍ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് വ്യക്തമായി. കൊണാകുണ്ടേ റെയില്‍വേസ്റ്റേഷനില്‍ നിന്നാണ് മനോജ് കയറിയത്. ജോലി കഴിഞ്ഞ് മദ്യപിച്ച ശേഷമാണ് ട്രെയിനില്‍ കയറിയതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇയാള്‍ പിറ്റേദിവസം കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. സുഹൃത്തുക്കള്‍ക്കടുത്തേക്ക് പോകും വഴിയാണ് അധ്യാപിക അതിക്രമത്തിന് ഇരയായത്.
കുട്ടിയെ പീഡിപ്പിച്ചതിന് ശേഷം പിതാവ് ഒളിവില്‍ പോയി : മകളെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ പിതാവിനെ ആറ് മാസത്തിന് ശേഷം അറസ്റ്റ് ചെയ്‌തു. മകള്‍ ഗര്‍ഭിണി ആണെന്ന് അറിഞ്ഞ അമ്മയാണ് പരാതി നല്‍കിയത്. ഒടുവില്‍ മഹാരാഷ്ട്രയിലാണ് ഈ സംഭവം. ഇയാളെ ഷിര്‍ദിസായി ക്ഷേത്രപരിസരത്ത് നിന്നാണ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. മകള്‍ ഏഴ് മാസം ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് മാതാവ് പരാതി നല്‍കിയത്.