ETV Bharat / bharat

Bengaluru Police Blocked SIM Cards Of Fraudsters സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നു : 15,000 സിം കാർഡുകൾ ബ്ലോക്ക് ചെയ്‌ത് ബെംഗളൂരു പൊലീസ് - ബെംഗളൂരു പൊലീസ്

Bengaluru police blocked SIM cards lead cyber crimes പൊതുജനങ്ങളെ കബളിപ്പിക്കുന്ന നമ്പറുകൾ കണ്ടെത്തി സിം കാർഡുകൾ ബ്ലോക്ക് ചെയ്‌ത് ബെംഗളൂരു പൊലീസ്

Bengaluru police  Bengaluru police blocked SIM cards  15000 SIM cards used by fraudsters blocked  cybercrime  Bengaluru police action against cybercrime  SIM cards  സൈബർ കുറ്റകൃത്യങ്ങൾ  സിം കാർഡുകൾ  സിം കാർഡുകൾ ബ്ലോക്ക് ചെയ്‌തു  ബെംഗളൂരു പൊലീസ്  സിം കാർഡുകൾ ബ്ലോക്ക് ചെയ്‌ത് ബെംഗളൂരു പൊലീസ്
Bengaluru police Blocked SIM cards of fraudsters
author img

By ETV Bharat Kerala Team

Published : Sep 9, 2023, 5:25 PM IST

ബെംഗളൂരു : കർണാടകയിൽ സൈബർ കുറ്റകൃത്യങ്ങൾ (Cyber Crimes) തടയുന്നതിന്‍റെ ഭാഗമായി തെറ്റായി ഉപയോഗിക്കപ്പെടുന്ന നിരവധി സിം കാർഡുകൾ കണ്ടെത്തി ബ്ലോക്ക് ചെയ്‌ത് സിറ്റി പൊലീസ് (Bengaluru police blocked SIM cards). പൊതുജനങ്ങളെ കബളിപ്പിക്കുന്ന നമ്പറുകൾ കണ്ടെത്തിയാണ് സിം കാർഡുകൾ ബ്ലോക്ക് ചെയ്‌തത്. മൂന്നാഴ്‌ചക്കിടെ 15,000 ത്തിലധികം സിം കാർഡുകളാണ് (SIM cards Blocked) ഇത്തരത്തിൽ പൊലീസ് ബ്ലോക്ക് ചെയ്‌തത്.

നഗരത്തിൽ രജിസ്‌റ്റർ ചെയ്‌ത സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചതിനെ തുടർന്നാണ് പൊലീസിന്‍റെ നടപടി. സൈബർ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനായി ഓഗസ്‌റ്റ് 16 ന് ബെംഗളൂരു പൊലീസ് പ്രത്യേക ഡ്രൈവ് ആരംഭിച്ചിരുന്നു. തുടർന്ന് അന്ന് മുതൽ സെപ്‌റ്റംബർ ഏഴ് വരെ നടത്തിയ അന്വേഷണത്തിലാണ് 15,378 സിം കാർഡുകൾ ബ്ലോക്ക് ചെയ്‌തത്.

ഇതിൽ ഭൂരിഭാഗം സിം കാർഡുകളും ഉത്തരേന്ത്യ അടിസ്ഥാനമായാണ് പ്രവർത്തിച്ചിരുന്നത്. പൊതുജനങ്ങളുടെ ഫോൺ നമ്പർ ശേഖരിച്ച് അവരെ വിവിധ പദ്ധതികളുടെ പേരിൽ സമീപിച്ച് പണം തട്ടുകയും ആത്യന്തികമായി കബളിപ്പിക്കുകയുമാണ് തട്ടിപ്പുകാർ ചെയ്യുന്നത്. ഇത്തരം നമ്പറുകൾ തിരിച്ചറിയാനായിരുന്നു പൊലീസ് ശ്രമിച്ചത്. അതേസമയം ഒറ്റ സിം കാർഡ് ഉപയോഗിച്ച് നിരവധി പേർ പറ്റിക്കപ്പെടുന്ന സാഹചര്യത്തിൽ സിം കാർഡ് ബ്ലോക്ക് ചെയ്‌താൽ തന്നെ കേസുകളുടെ എണ്ണം കുറയുമെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ.

Also Read : Jharkhand cyber crime| സൈബർ തട്ടിപ്പിലൂടെ സ്വരൂപിച്ച പണം തീവ്രവാദ സംഘനയുടെ അക്കൗണ്ടിലേക്ക്, ഞെട്ടിക്കുന്ന കണ്ടെത്തൽ ജാർഖണ്ഡിൽ

66 കാരനെ കബളിപ്പിച്ച് 17 ലക്ഷം കവർന്നു : കഴിഞ്ഞ മാസം മഹാരാഷ്‌ട്രയിൽ ഓൺലൈൻ ടാസ്‌കിന്‍റെ (Online Task) പേരിൽ 66 കാരന്‍റെ കയ്യിൽ നിന്നും സൈബർ തട്ടിപ്പുകാർ 17 ലക്ഷം രൂപയെടുത്തതായി പരാതി ലഭിച്ചിരുന്നു. പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയുടെ (E-commerce Company) പ്രതിനിധികളാണെന്ന പേരിൽ പലപ്പോഴായി പരാതിക്കാരന്‍റെ ഫോണില്‍ ബന്ധപ്പെട്ട ശേഷം വ്യത്യസ്‌ത ഉത്‌പന്നങ്ങളെക്കുറിച്ചുള്ള വിലയിരുത്തല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്‌ക്കാനായിരുന്നു ഇവര്‍ നിര്‍ദേശിച്ചത്.

ഇത് വിശ്വസിച്ച പരാതിക്കാരൻ രണ്ട് മാസക്കാലം പല തവണകളായി തട്ടിപ്പുകാര്‍ക്ക് 17 ലക്ഷം രൂപ കൈമാറിയതായാണ് വിവരം. തുടർന്ന് വഞ്ചിക്കപ്പെട്ടെന്ന് മനസിലാക്കിയ ഇയാൾ പൊലീസിൽ പരാതി നൽകിയിരുന്നു. വഞ്ചനാകുറ്റവും ഐടി ആക്‌ട് പ്രകാരവുമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. ബാങ്കുമായി ബന്ധപ്പെട്ടതോ സ്വാകാര്യ വിവരങ്ങളോ ഇത്തരത്തിൽ ആധികാരികത (Authentication) ഉറപ്പാക്കാതെ ആർക്കും കൈമാറരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Also Read : Money stolen through Cyber fraud | ഓണ്‍ലൈന്‍ ടാസ്‌കിനായി പണമിടപാട് നടത്തി ; 66കാരനെ കബളിപ്പിച്ച് 17 ലക്ഷം തട്ടി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.