കൊൽക്കത്ത : ബംഗാളി ടെലിവിഷൻ സീരിയൽ താരം സുചന്ദ്ര ദാസ്‌ഗുപ്‌ത വാഹനാപകടത്തിൽ അന്തരിച്ചു. ശനിയാഴ്‌ച രാത്രി കൊൽക്കത്തയിലെ ബാരാനഗറിൽ വച്ചാണ് അപകടം സംഭവിച്ചത്. ഷൂട്ടിങ് കഴിഞ്ഞ് ഇരുചക്ര വാഹനത്തിൽ മടങ്ങുന്നതിനിടെ അമിതവേഗത്തിലെത്തിയ ട്രക്ക് താരത്തെ ഇടിക്കുകയായിരുന്നു.
സംഭവ സ്ഥലത്ത് വച്ച് തന്നെ സുചന്ദ്ര മരണപ്പെടുകയായിരുന്നു. ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്‌തു. സംഭവത്തിൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. അപകടത്തെ തുടർന്ന് ട്രക്ക് ഡ്രൈവറുടെ അശ്രദ്ധ നിയന്ത്രിക്കുന്നതിൽ ട്രാഫിക് പൊലീസിന് അനാസ്ഥ സംഭവിച്ചതായി ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.
also read : ഭോജ്‌പുരി നടി ആകാൻക്ഷ ദുബെയുടെ ആത്‌മഹത്യയിൽ വഴിത്തിരിവ്; ഗായകൻ സമർ സിങ്ങിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം
പിന്നീട് പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. പ്രശസ്‌ത ബംഗാളി ടെലിവിഷൻ സീരിയൽ 'ഗൗരി എലോ' യിലെ അഭിനയത്തിലൂടെ ജനപ്രിയ താരമായി മാറിയ അഭിനേത്രിയാണ് സുചന്ദ്ര ദാസ്‌ഗുപ്‌ത. നടിയുടെ പെട്ടെന്നുണ്ടായ വിയോഗത്തിന്‍റെ ഞെട്ടലിലാണ് ബംഗാളി ടെലിവിഷൻ സീരിയൽ മേഖല.
പ്രദേശവാസിയുടെ മൊഴി : സുചന്ദ്ര ഓൺലൈനിൽ ബുക്ക് ചെയ്‌ത മോട്ടോർ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നെന്നും പെട്ടെന്ന് സിഗ്നലിന് സമീപം ഒരു സൈക്കിൾ ബൈക്കിന് മുന്നിൽ വന്നതിനാൽ സുചന്ദ്ര ഇരുന്നിരുന്ന ബൈക്കിന്‍റെ ഡ്രൈവർ ബ്രേക്ക് ചവിട്ടുകയായിരുന്നു. ഇതേ തുടർന്ന് താഴെ വീണ സുചന്ദ്രയെ പുറകിൽ നിന്ന് വന്ന ഒരു ലോറി ഇടിക്കുകയായിരുന്നെന്നും ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും താരം സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടെന്നും അപകടം നടന്ന സ്ഥലത്തെ പ്രദേശവാസി പറഞ്ഞു.
also read : ജിയ ഖാൻ മുതൽ സുശാന്ത് സിംഗ് രജ്‌പുത് വരെ: സെലിബ്രിറ്റി ആത്മഹത്യകൾ നിയമക്കുരുക്കായി മാറിയപ്പോൾ
തുനിഷ ശർമയുടെ മരണം : 2022 ഡിസംബറിലാണ് ബോളിവുഡ് ടെലിവിഷൻ താരം തുനിഷ ശർമയെ സീരിയൽ സെറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ' ആലി ബാബ ദസ്‌താൻ ഇ കാബൂൾ' എന്ന സീരിയലിന്‍റെ സെറ്റിൽ താരം ആത്മഹത്യ ചെയ്‌ത നിലയിലായിരുന്നു. താരത്തിന്‍റെ മരണത്തിൽ ആത്മഹത്യ പ്രേരണ കുറ്റത്തിന് സഹതാരം ഷീസാൻ ഖാനെ പൊലീസ് അറസ്‌റ്റ് ചെയ്യുകയും ശേഷം ഷീസാൻ കേസിൽ നീണ്ട വിചാരണ നേരിടുകയും ചെയ്‌തു.
തുനിഷയുമായി അടുപ്പത്തിലായിരുന്ന ഷീസാൻ ഖാൻ പിന്നീട് ബന്ധത്തിൽ നിന്ന് പിന്മാറിയിരുന്നു. സംഭവത്തിൽ തുനിഷയുടെ അമ്മ നൽകിയ പരാതിയിലാണ് ഷീസാനെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. നിലവിൽ ഷീസാൻ ജാമ്യത്തിലാണ്. ആലി ബാബ ദസ്‌താൻ ഇ കാബൂൾ സീരിയലിലെ മെഹ്‌സാദി മറിയം കഥാപാത്രത്തിലൂടെ ഏറെ ജനശ്രദ്ധ നേടിയ താരമായിരുന്നു തുനിഷ ശർമ.
also read : ഷൂട്ടിങ്ങിനായി വിദേശത്തേക്ക് പോവാൻ ഷീസാൻ ഖാന് അനുമതി; ഇളവ് വ്യക്തി സ്വാതന്ത്ര്യം പരിഗണിച്ച്