ETV Bharat / bharat

പശ്ചിമബംഗാളില്‍ ഇന്ന് അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് - പശ്ചിമബംഗാള്‍

നാലാം ഘട്ടവോട്ടെടുപ്പിനിടെ വ്യാപക അക്രമം ഉണ്ടായതിനാല്‍ അതീവ ജാഗ്രതയിലാണ് വോട്ടെടുപ്പ് കേന്ദ്രങ്ങള്‍.

Bengal goes for Phase V polls with too many theatrics in backdrop  Bengal  Phase V polls  too many theatrics in backdrop  Election  Mamatha  കൊവിഡ് ഭീതിക്കിടെ പശ്ചിമബംഗാളില്‍ ഇന്ന് അഞ്ചാംഘട്ട തെരഞ്ഞെടുപ്പ്  പശ്ചിമബംഗാള്‍  അഞ്ചാംഘട്ട തെരഞ്ഞെടുപ്പ്
കൊവിഡ് ഭീതിക്കിടെ പശ്ചിമബംഗാളില്‍ ഇന്ന് അഞ്ചാംഘട്ട തെരഞ്ഞെടുപ്പ്
author img

By

Published : Apr 17, 2021, 7:15 AM IST

കൊല്‍ക്കത്ത: കൊവിഡ് ഭീതിക്കിടെ പശ്ചിമ ബംഗാളില്‍ ഇന്ന് അഞ്ചാം ഘട്ട അഞ്ചാം ഘട്ട വോട്ടെടുപ്പ്. 45 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ആറു ജില്ലകളിലായി പരന്നു കിടക്കുന്ന ഏറ്റവും കൂടുതല്‍ സീറ്റുകളിലെ വിധി നിര്‍ണയിക്കപ്പെടുന്ന ഘട്ടമാണിത്.

319 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. അതേസമയം നാലാം ഘട്ടവോട്ടെടുപ്പിനിടെ വ്യാപക അക്രമം ഉണ്ടായതിനാല്‍ അതീവ ജാഗ്രതയിലാണ് വോട്ടെടുപ്പ് കേന്ദ്രങ്ങള്‍. കഴിഞ്ഞ ഘട്ടത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിലും വെടിവയ്പിലും നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് നാലു ബൂത്തുകളിലെ പോളിംഗ് മാറ്റിവച്ചിരുന്നു.

മമത ബാനർജി, ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ്, ബിജെപി മുൻനിര നേതാവ് രാഹുൽ സിൻഹ എന്നിവരെ പ്രചാരണത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിശ്ചിത സമയത്തേക്ക് വിലക്കിയതും നമ്മള്‍ കണ്ടു. പുതിയ തെരഞ്ഞെടുപ്പ് കമ്മിഷണർ സുശീൽ ചന്ദ്രയുടെ മേൽനോട്ടത്തിൽ നടക്കുന്ന അഞ്ചാം ഘട്ട വോട്ടെടുപ്പില്‍ കാലിനേറ്റ പരിക്കുമായി വീല്‍ ചെയറില്‍ സഞ്ചരിച്ച് സഹതാപ തരംഗം വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ് മമത.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കൂടുതല്‍ ഭൂരിപക്ഷം നേടിയ മേഖലകളിലാണ് വോട്ടെടുപ്പ് നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. പക്ഷേ 2016ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടിയതും ഇവിടെയാണ്. കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അവശേഷിക്കുന്ന മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ഒറ്റ ദിവസം കൊണ്ട് പൂര്‍ത്തിയാക്കണമെന്ന് തൃണമൂല്‍ നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി തെരഞ്ഞെടുപ്പ് കമ്മിഷനോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു നീക്കം പരിഗണനയിലില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.

അതേസമയം പ്രചാരണത്തിന് കര്‍ശന നിയന്ത്രണങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മിഷനും രംഗത്തെത്തി. രാത്രി ഏഴ് മുതല്‍ രാവിലെ പത്ത് വരെ പ്രചാരണം വിലക്കി. ഇനിയുള്ള ഘട്ടങ്ങളിലെല്ലാം പരസ്യ പ്രചാരണം മൂന്ന് ദിവസം മുന്‍പ് അവസാനിപ്പിക്കണം. റോഡ് ഷോകളും റാലികളും കുറക്കണമെന്നും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത പക്ഷം പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കുമെതിരെ കേസെടുക്കുമെന്ന മുന്നറിയിപ്പും കമ്മിഷന്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനാവശ്യ പിടിവാശി കാട്ടുന്നു എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ഭാഷ്യം.

തെരഞ്ഞെടുപ്പില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യാഴാഴ്ച്ച സര്‍വകക്ഷിയോഗം വിളിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ വന്‍വിജയപ്രതീക്ഷ പങ്കുവച്ച് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. നാലുഘട്ടങ്ങളിലായി വോട്ടെടുപ്പ് പൂര്‍ത്തിയായ 135 സീറ്റുകളില്‍ 92 ലും ബിജെപി മുന്നിലെന്നാണ് അമിത് ഷാ അവകാശപ്പെട്ടത്. പാര്‍ട്ടിക്ക് 200 ലധികം സീറ്റുകള്‍ കൈമാറുന്ന മമത ബാനര്‍ജിക്ക് ഉചിതമായ യാത്രയയപ്പ് നല്‍കണമെന്നും അമിത് ഷാ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ഏപ്രില്‍ 10ന് നടന്ന നാലാംഘട്ട തെരഞ്ഞെടുപ്പില്‍ സീതാല്‍കുച്ചിയില്‍ ഉണ്ടായ വെടിവെയ്പില്‍ നാലുപേര്‍ മരിച്ചിരുന്നു. വിവിധ പ്രദേശങ്ങളില്‍ അക്രമണ സംഭവങ്ങളും അരങ്ങേറിയിരുന്നു. സംസ്ഥാനത്ത് ആറാംഘട്ടവോട്ടെടുപ്പ് ഏപ്രില്‍ 22നും ഏഴാംഘട്ടം ഏപ്രില്‍ 26നും എട്ടാംഘട്ടം ഏപ്രില്‍ 29നും നടക്കും. മെയ് രണ്ടിനാണ് ഫല പ്രഖ്യാപനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.