ETV Bharat / bharat

ബംഗാളിനെ വിഭജിക്കണം, ആവശ്യമുയർത്തി ബിജെപി വീണ്ടും രംഗത്ത് - ബംഗാള്‍ വിഭജന ആവശ്യവുമായി ബിജെപി എംല്‍എ

ജനാധിപത്യപരമായാണ് വിഭജനം നടക്കുന്നതെങ്കില്‍ രക്തച്ചൊരിച്ചിലുണ്ടാകില്ലെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രസ്‌താവനയെ മുന്‍നിര്‍ത്തി ബിജെപി എംഎല്‍എ പ്രതികരിച്ചു. തന്‍റെ രക്തം നല്‍കിയാലും, സംസ്ഥാനത്തെ വിഭജിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു വിഷയത്തില്‍ നേരത്തെ മമത ബാനര്‍ജിയുടെ നിലപാട്.

Will bring up Bengal's bifurcation demand during lawmakers' meet with Nadda: Kurseong MLA  bjp mla Bengals bifurcation demand  bjp mla meet with Nadda  Bengal bifurcation  ബംഗാള്‍ വിഭജന ആവശ്യവുമായി ബിജെപി എംല്‍എ  ജെപി നദ്ദ പശ്ചിമബംഗാള്‍ നിയമസഭ അംഗങ്ങളുമായുള്ള കൂടികാഴ്‌ച
ബംഗാള്‍ വിഭജനം നദ്ദയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ബംഗാള്‍ ബിജെപി എംഎല്‍എ
author img

By

Published : Jun 9, 2022, 6:20 PM IST

കൊല്‍ക്കത്ത: ബംഗാളിനെ വിഭജിക്കണമെന്ന ആവശ്യവുമായി ബിജെപി എംഎല്‍എ ബിഷ്‌ണു പ്രസാദ് ശര്‍മ്മ രംഗത്ത്. സംസ്ഥാനത്തെ നിയമസഭ എംഎല്‍എമാരുമായി പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദ നടത്തുന്ന കൂടിക്കാഴ്‌ചയില്‍ ഇക്കാര്യം ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബംഗാളിന്‍റെ മലയോര മേഖല വേർപെടുത്തി പുതിയ സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യം നേരത്തെയും ബിജെപിയിലെ ഒരു വിഭാഗം എംഎല്‍എമാർ ഉന്നയിച്ചിരുന്നു.

വടക്കന്‍ ബംഗാളിലെ ജനങ്ങള്‍ ദീര്‍ഘകാലമായി വികസനം നിഷേധിക്കപ്പെട്ടവരാണ്. ഇത് ചൂണ്ടിക്കാട്ടിയാകും വിഭജനത്തിന്‍റെ ആവശ്യം പാര്‍ട്ടി പ്രസിഡന്‍റിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുക എന്ന് ശര്‍മ്മ വ്യക്തമാക്കി. ജെപി നദ്ദയുടെ ബംഗാള്‍ സന്ദര്‍ശനത്തിന്‍റെ അവസാന ദിവസമായ ഇന്നാണ് (09 ജൂണ്‍ 2022) ബിജെപി എംപിമാരുമായും എംഎൽഎമാരുമായും കൂടിക്കാഴ്‌ച നടത്തുന്നത്.

ജനാധിപത്യപരമായാണ് വിഭജനം നടക്കുന്നതെങ്കില്‍ രക്തച്ചൊരിച്ചിലുണ്ടാകില്ലെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രസ്‌താവനയെ മുന്‍നിര്‍ത്തി ബിജെപി എംഎല്‍എ പ്രതികരിച്ചു. തന്‍റെ രക്തം നല്‍കിയാലും, സംസ്ഥാനത്തെ വിഭജിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു വിഷയത്തില്‍ നേരത്തെ മമത ബാനര്‍ജിയുടെ നിലപാട്. ബിജെപിയുടെ അലിപുർദുവാർ എം.പി ജോൺ ബർലയും മതിഗര-നക്‌സൽബാരി, ദബ്ഗ്രാം-ഫുൽബാരി സീറ്റുകളിലെ നിയമസഭാംഗങ്ങളും വടക്കൻ ബംഗാൾ ജില്ലകളിൽ നിന്ന് ഒരു കേന്ദ്രഭരണ പ്രദേശം വിഭജിക്കണമെന്ന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

സംസ്ഥാനത്തിന്‍റെ വിഭജനമല്ല വടക്കന്‍ മേഖലയുടെ വികസനമാണ് തങ്ങള്‍ക്ക് ആവശ്യമെന്നാണ് ബിജെപി സംസ്ഥാന വക്താവ് സമിക് ഭട്ടാചാര്യ അഭിപ്രായപ്പെട്ടത്. എന്നാല്‍ സംസ്ഥാനത്ത് വിഘടനവാദം വളര്‍ത്താനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നതെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ആരോപണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.