ETV Bharat / bharat

പശ്ചിമ ബംഗാള്‍ നിയമസഭയിലെ കൈയാങ്കളി ; പ്രതിപക്ഷ നേതാവടക്കം 5 ബിജെപി എംഎല്‍എമാര്‍ക്ക് സസ്പെന്‍ഷന്‍

സഭയില്‍ അച്ചടക്കരഹിതമായി പെരുമാറിയതിനാണ് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയടക്കം അഞ്ച് എംഎല്‍എമാരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്‌തത്

Bengal Assembly speaker suspends BJP MLAs for unruly conduct  ruckus between tmc bjp mlas  Birbum massacre  west bengal assembly  പശ്ചിമബംഗാള്‍ അംസബ്ലിയില്‍ ബിജെപി എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തു  ബിര്‍ഭൂം കൂട്ടക്കൊല  പശ്ചിമബംഗാള്‍ രാഷട്രീയം
പശ്ചിമബംഗാളില്‍ പ്രതിപക്ഷ നേതാവടക്കം അഞ്ച് ബിജെപി എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്‌തു
author img

By

Published : Mar 28, 2022, 4:10 PM IST

കൊല്‍ക്കത്ത : പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയടക്കം അഞ്ച് ബിജെപി എംഎല്‍എമാരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു. സഭയില്‍ അച്ചടക്ക വിരുദ്ധമായി പെരുമാറിയതിനാണ് നടപടി. ദീപക് ബര്‍മന്‍, ശങ്കര്‍ ഘോഷ്, മനോജ് ടിഗ്ഗ, നരഹരി മഹാദോ എന്നിവരാണ് സുവേന്ദുവിനെ കൂടാതെ സസ്പെന്‍ഡ് ചെയ്യപ്പെട്ടത്.

ഈ വര്‍ഷം നടക്കാനിരിക്കുന്ന മുഴുവന്‍ സമ്മേളനങ്ങളില്‍ നിന്നുമാണ് ഇവരെ വിലക്കിയിരിക്കുന്നത്. ബംഗാള്‍ നിയമസഭയില്‍ ഇന്ന് ബിജെപി-ടിഎംസി എംഎല്‍എമാര്‍ തമ്മില്‍ കൈയാങ്കളി നടന്നിരുന്നു. ബീര്‍ഭൂം കൂട്ടക്കൊല ഉയര്‍ത്തിക്കാട്ടി ബിജെപി എംഎല്‍എമാര്‍ സഭയില്‍ നടത്തിയ പ്രതിഷേധം ബിജെപി-തൃണമൂല്‍ എംഎല്‍എമാരുടെ ഏറ്റുമുട്ടലിലാണ് കലാശിച്ചത്.

തങ്ങളുടെ എംഎല്‍എമാരെ ടിഎംസി എംഎല്‍എമാര്‍ കൈയേറ്റം ചെയ്തെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ ബിജെപി അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. എന്നാല്‍ സഭാസമ്മേളനം അലങ്കോലപ്പെടുത്താന്‍ ബിജെപി എംഎല്‍എമാര്‍ നാടകം കളിക്കുകയാണെന്നും തങ്ങളുടെ എംഎല്‍എമാരാണ് ആക്രമിക്കപ്പെട്ടതെന്നും ടിഎംസി ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.