അമരാവതി: സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ താരമായിരിക്കുന്നത് രാത്രിയില്‍ ക്ഷേത്രത്തിലെത്തി മണി മുഴക്കിയ കരടിയാണ്. ആന്ധ്രാപ്രദേശിലെ സത്യസായ് ജില്ലയിലെ ജിരിഗെപ്പാളി ഗ്രാമത്തിലെ ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ജനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.
രാത്രി ഏകദേശം ഒന്‍പത് മണിയോടെ പ്രധാന പ്രവേശന കവാടത്തിലൂടെ രണ്ട് കരടികള്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചു. ഒരാള്‍ വിശ്രമിക്കുമ്പോള്‍ മറ്റൊരാള്‍ തൂങ്ങി കിടക്കുന്ന ക്ഷേത്രമണിയുടെ കയര്‍ കടിച്ചും തിരിച്ചുമെല്ലാം ആദ്യം നിരീക്ഷണം നടത്തി. ശേഷം തന്‍റെ രണ്ട് കൈകളും ഉപയോഗിച്ച് തൂങ്ങി കിടക്കുന്ന കയറില്‍ പിടിച്ച് മണി മുഴക്കി.
ക്ഷേത്രത്തിലെ ദൃശ്യങ്ങള്‍ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് പ്രദേശവാസികള്‍. നിരന്തരം കരടികള്‍ ക്ഷേത്രത്തില്‍ എത്താറുണ്ടെന്നും ഇവ നിരുപദ്രവകാരികളാണെന്നും ക്ഷേത്രത്തിലെ പൂജാരി പറഞ്ഞു.