ETV Bharat / bharat

ബട്​ല ഹൗസ്​ ഏറ്റുമുട്ടൽ; ആരിസ്​ ഖാന് വധശിക്ഷ

ആരിസ്​ ഖാൻ എന്ന ജുനൈദ് കുറ്റക്കാരനാണെന്നും കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനായെന്നും​ ജഡ്​ജി വിധിച്ചിരുന്നു

Batla House encounter  ന്യൂഡൽഹി  2008ലെ ബട്​ല ഹൗസ്​ ഏറ്റുമുട്ടൽ  capital punishment to Ariz Khan  Ariz Khan  capital punishment  ആരിസ്​ ഖാന് വധശിക്ഷ
ബട്​ല ഹൗസ്​ ഏറ്റുമുട്ടൽ: ആരിസ്​ ഖാന് വധശിക്ഷ
author img

By

Published : Mar 15, 2021, 6:59 PM IST

ന്യൂഡൽഹി: 2008ലെ ബട്​ല ഹൗസ്​ ഏറ്റുമുട്ടലിനിടെ ഡൽഹി പൊലീസ്​ ഇൻസ്​പെക്​ടർ മോഹൻ ചന്ദ്​ ശർമ കൊല്ലപ്പെട്ട കേസിൽ ആരിസ്​ ഖാന് വധശിക്ഷ. ​ആരിസ്​ ഖാൻ എന്ന ജുനൈദ് കുറ്റക്കാരനാണെന്നും കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനായെന്നും​ ജഡ്​ജി നേരത്തെ വിധിച്ചിരുന്നു. ആതിഫ്​ അമീൻ, സാജിദ്​, ഷഹ്​സാദ്​ എന്നിവരോടൊപ്പം ചേർന്ന്​ ആസൂ​ത്രണം ചെയ്​താണ്​ കൊലനടത്തിയത്​ എന്ന്​ വിധിന്യായത്തിൽ പറയുന്നു. ഇതിൽ ആതിഫ്​ അമീനും സാജിദും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഷഹ്​സാദ്​ എന്ന പപ്പു കുറ്റക്കാരനെന്ന്​ കണ്ടെത്തിയിട്ടുണ്ട്​.

സംഭവം നടന്ന്​ 10 വർഷത്തിന് ശേഷമാണ്​ ആരിസ്​ ഖാൻ പിടിയിലാകുന്നത്. ഡൽഹി പൊലീസി​ന്‍റെ പ്രത്യേക വിഭാഗം ഇൻസ്​പെക്​ടറായിരുന്നു കൊല്ലപ്പെട്ട മോഹൻ ചന്ദ്​ ശർമ. 2008 സെപ്​റ്റംബർ 13ന്​ രാജ്യ തലസ്ഥാനത്തെ സ്​ഫോടന പരമ്പരക്ക് പിന്നാലെ ഒരാഴ്​ചക്ക് ശേഷം നടന്ന ഏറ്റുമുട്ടലിലാണ്​ ശർമ കൊല്ലപ്പെട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.