ETV Bharat / bharat

ബസവലിങ്ക സ്വാമി ആത്മഹത്യ ചെയ്‌ത നിലയില്‍

കഞ്ചുഗല്‍ ബന്ദേമഠത്തിലെ ബസവലിംഗ സ്വാമിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Basavalinga Swamiji committed suicide  ലിംഗായത്ത് സന്യാസി ബസവലിങ്ക സ്വാമി  കഞ്ചുഗല്‍ ബന്ദേമഠത്തിലെ  ലിംഗായത്ത് സന്യാസിയുടെ ആത്മഹത്യ  ബസവലിംഗ സ്വാമി ആത്മഹത്യാകുറിപ്പ്  Basavalinga Swami committed suicide  Basavalinga Swami suicide note
കര്‍ണാടകയിലെ പ്രമുഖ ലിംഗായത്ത് സന്യാസി ബസവലിങ്ക സ്വാമി ആത്മഹത്യചെയ്‌ത നിലയില്‍
author img

By

Published : Oct 24, 2022, 9:48 PM IST

രാംനഗര്‍ (കര്‍ണാടക): മഗഡി താലൂക്കിലെ സൊളൂറിനടുത്തുള്ള കഞ്ചുഗല്‍ ബന്ദേമഠത്തിലെ ലിംഗായത് സന്യാസി ബസവലിംഗ സ്വാമി(45) ആത്മഹത്യ ചെയ്‌ത നിലയില്‍. മുറിയിലെ ജനാലയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. അദ്ദേഹം ജീവനൊടുക്കിയതിന്‍റെ കാരണം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

ബസവലിങ്ക സ്വാമിയുടെ മൂന്ന് പേജുള്ള ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. തനിക്കെതിരെ ചിലര്‍ അപവാദം പ്രചരിപ്പിക്കുന്നതായും ഭീഷണി സന്ദേശങ്ങള്‍ വരാറുണ്ടെന്നും ഇദ്ദേഹം പറയുന്നു. എന്നാല്‍ ആത്മഹത്യ കുറിപ്പിലെ എല്ലാ വിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടില്ല.

മരണവിവരം അറിഞ്ഞ് ആയിരക്കണക്കിന് ഭക്തരാണ് മഠത്തിലേക്ക് വരുന്നത്. പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം ഭൗതിക ശരീരം മോര്‍ച്ചറിയിലേക്ക് മാറ്റി. ലിംഗായത് ആചാരപ്രകാരമായിരിക്കും സംസ്‌കാരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.