ശ്രീനഗര്‍: ലഷ്കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ യൂസുഫ് കാന്‍ട്രോ ഉള്‍പ്പെടെ ബാരമുള്ളയില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. കന്‍സൂപൂര്‍ ഏരിയയില്‍ സൈന്യം നടത്തിയ തെരച്ചിലിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. 40 മണിക്കൂര്‍ നീണ്ട ആക്രമണത്തിനിടെ നാല് സൈനികരും വീരമൃത്യു വരിച്ചു.
ഒരു സൈനികനും ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്. മൂന്ന് സൈനികരുടെ മൃതദേഹങ്ങള്‍ ആക്രമണം നടന്ന സ്ഥലത്തുനിന്നാണ് കണ്ടെത്തിയത്. കൊല്ലപ്പെട്ട ലഷ്കര്‍ ഇ തോയിബ ഭീകരനും തലവനുമായ യൂസുഫ് കാന്ദ്രോ 22 വര്‍ഷമായി സൈന്യം തെരയുന്നയാളാണ്. വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണിക്കാണ് മാള്‍വയില്‍ ആക്രമണം ആരംഭിച്ചത്.
പൊലീസും ആര്‍മിയുടെ (62 ആര്‍.ആര്‍) ടീമുമായിരുന്നു ആക്രമണത്തില്‍ ആദ്യ ഘട്ടത്തില്‍ പങ്കെടുത്തത്. തെരച്ചില്‍ ആരംഭിച്ച സംഘം ഭീകര കേന്ദ്രത്തിന് അടുത്തെത്തിയതോടെ പ്രത്യാക്രമണം ആരംഭിച്ചു. ഇതില്‍ നാല് സൈനികര്‍ക്ക് ഗുരുതമായി പരിക്കേറ്റു. ഇതോടെ എസ്.എസ്.പി ബാരമുള്ള പൊലീസ് സംഘവും ആക്രമണത്തില്‍ പങ്കുചേര്‍ന്നു. ഇതിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ഇയാളെ ബാരമുള്ള സൈനിക ബേസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Also Read: ജമ്മുവില്‍ ഭീകരാക്രമണം; രണ്ട് തീവ്രവാദികളും ഒരു സൈനികനും കൊല്ലപ്പെട്ടു