ബെംഗളുരു: 16കാരനോട് 12 ലക്ഷം രൂപയുടെ ലോൺ തിരിച്ചടക്കാൻ ആവശ്യപ്പെട്ട് ബാങ്ക് ഓഫ് ബറോഡ. കൊവിഡിനെ തുടർന്ന് മരിച്ച മാതാപിതാക്കൾ എടുത്തിരുന്ന ലോൺ അടക്കാനാണ് ബാങ്ക് 16കാരനോട് ആവശ്യപ്പെട്ടത്. കൊടക് ജില്ലയിലാണ് സംഭവം.
വിവിധ വകുപ്പുകൾ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ വെച്ചാണ് 16കാരൻ ഇക്കാര്യം പുറത്തു പറയുന്നത്. 2020ൽ കൊവിഡ് ബാധിച്ച് തനിക്ക് മാതാപിതാക്കളെ നഷ്‌ടപ്പെട്ടെന്നും ബാങ്കിൽ നിന്നും എടുത്ത പണം തിരിച്ചടക്കാൻ ആവശ്യപ്പെട്ട് തന്‍റെ പേരിലാണ് നോട്ടീസ് വന്നതെന്നും 16കാരൻ മാധ്യമങ്ങളോട് പറഞ്ഞു.
12 ലക്ഷം രൂപ തിരിച്ചടക്കണമെന്ന് ബാങ്ക് നോട്ടീസിൽ പറയുന്നു. ആറ് ഏക്കർ ഭൂമിയുടെ ജാമ്യത്തിലാണ് ബാങ്കിൽ നിന്ന് ലോൺ എടുത്തിരുന്നത്. അതേ സമയം വിഷയത്തിൽ ബാങ്ക് മാനേജർക്കെതിരെ നടപടി എടുക്കണമെന്ന് സംസ്ഥാന ശിശുക്ഷേമ സംരക്ഷണ കമ്മിഷൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കുട്ടികളുടെ അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മിഷന്‍റെ തീരുമാനം.
ALSO READ: വിവേകിന്‍റെ കണക്കുകൂട്ടല്‍ തെറ്റാറില്ല...കാല്‍ക്കുലേഷനില്‍ റെക്കോഡുകള്‍ സ്വന്തമാക്കി ആലപ്പുഴ സ്വദേശി