ബെംഗളൂരു : ഹിജാബും കാവി ഷാളും ധരിച്ചെത്തിയവരെ ഗേറ്റില്‍ തടഞ്ഞ് കര്‍ണാടകയിലെ കോളജ് അധികൃതര്‍. ബാഗൽകോട്ടിലെ ബസവേശ്വര വിദ്യാവർധക സംഘ കോളേജിലാണ് സംഭവം. ഹിജാബും കാവി ഷാളും ബാഗില്‍ അഴിച്ചുവപ്പിച്ചാണ് അധികൃതര്‍ വിദ്യാര്‍ഥികളെ അകത്തേക്ക് പ്രവേശിപ്പിച്ചത്.
ഭാവി നശിപ്പിക്കരുതെന്നും വരാനിരിക്കുന്ന പരീക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വിദ്യാര്‍ഥികളോട് ഉപദേശിച്ചാണ് അധ്യാപകര്‍ അകത്തേക്ക് പ്രവേശിപ്പിച്ചത്. തുടര്‍ന്ന്, വിദ്യാർഥികൾ ഹിജാബും കാവി ഷാളും ബാഗില്‍വച്ച് ക്ലാസ് റൂമിലേക്ക് പ്രവേശിക്കുകയായിരുന്നു. അതേസമയം, ഹിജാബ് - കാവി ഷാള്‍ വിഷയത്തില്‍ കല്ലേറുണ്ടായതിനെ തുടർന്ന് ശിവമോഗയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി.
ALSO READ: ഹിജാബ് - കാവി ഷാള്‍ വിവാദം : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ച് കർണാടക
ഈ സംഭവത്തിനിടയിൽ, ശിവമൊഗ്ഗ സഹ്യാദ്രി കോളജ് വിദ്യാർഥികൾ കോളജ് പരിസരത്ത് ദേശീയ പതാകയുമായി എത്തി മുദ്രാവാക്യം വിളിച്ചു. സംസ്ഥാനത്തെ സ്‌കൂളുകൾക്കും കോളജുകൾക്കും മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഹിജാബ് - കാവി ഷാള്‍ വിവാദം ശക്തമാവുന്നതിനിടെയാണ് സര്‍ക്കാര്‍ തീരുമാനം. സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും ശ്രമിക്കണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചു.