ETV Bharat / bharat

കാട്ടുപൂച്ചയുടെ ആക്രമണം; എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; പൂച്ചയെത്തിയത് ജനലിലൂടെ - Baby died in Jungle cat attack in UP

ഉത്തര്‍പ്രദേശിലെ കോട്‌വാലിയില്‍ കാട്ടുപൂച്ചയുടെ ആക്രമണത്തില്‍പ്പെട്ട് വീടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.

A jungle cat  ഉത്തര്‍പ്രദേശിലെ കോട്‌വാലി  കാട്ടുപൂച്ചയുടെ ആക്രമണം  എട്ടുവയസുകാരന്‍ മരിച്ചു  കാട്ടുപൂച്ച ആക്രമിച്ച കുഞ്ഞ് മരിച്ചു  wild cat  Baby died in Jungle cat attack in UP  Jungle cat attack
കാട്ടുപൂച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റ കുഞ്ഞ് മരിച്ചു
author img

By

Published : Dec 10, 2022, 6:41 PM IST

ലഖ്‌നൗ: കാട്ടുപൂച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റ കുഞ്ഞ് മരിച്ചു. ഉത്തര്‍പ്രദേശിലെ നഗർ കോട്‌വാലിയിലെ മഹുലി നിവാസിയായ അജയ് ഗൗർ - ഉമ ദമ്പതികളുടെ എട്ടുമാസം പ്രായമുള്ള മകന്‍ രാജാണ് മരിച്ചത്. വ്യാഴാഴ്‌ച അര്‍ധരാത്രിയാണ് സംഭവം.

വീട്ടില്‍ അമ്മയ്‌ക്കൊപ്പം കിടന്നുറങ്ങുന്നതിനിടെയാണ് കുഞ്ഞ് ആക്രമണത്തിനിരയായത്. ജനലിലൂടെ അകത്ത് കയറിയ പൂച്ച കുഞ്ഞിന് നേരെ ചാടിവീഴുകയായിരുന്നു. പൂച്ചയുടെ ആക്രമണത്തില്‍ കുഞ്ഞിന് ശരീരത്തില്‍ വിവിധയിടങ്ങളില്‍ മുറിവേറ്റു.

ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ഉമയേയും പൂച്ച ആക്രമിച്ചു. സംഭവത്തെ തുടര്‍ന്ന് ഉമ ബഹളം വച്ചതോടെ പൂച്ച ജനലിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. ബഹളം കേട്ട് നാട്ടുകാരെത്തി കുഞ്ഞിനെ ആശുപത്രിയിലെത്തിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ഇന്ന് ഉച്ചയോടെ കുഞ്ഞിന്‍റെ മൃതദേഹം സംസ്‌കരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.