ന്യൂഡൽഹി: അയോധ്യയിൽ ഭൂമി തട്ടിപ്പ് നടന്നിട്ടില്ലെന്ന് ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ പറഞ്ഞു. രാമജന്മഭൂമി ട്രസ്റ്റിന്‍റെ ഭൂമി ഇടപാടുകൾ സുതാര്യമാണെന്നും ഇന്ദ്രേഷ് കുമാർ കൂട്ടിച്ചേർത്തു. ക്ഷേത്ര നിർമാണത്തിൽ തടസ്സങ്ങൾ സൃഷ്ടിച്ച് പ്രതിപക്ഷ നേതാക്കൾ അവരുടെ ആദരവ് ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്
"അയോധ്യ ഭൂമി ഇടപാട് ഓൺലൈനിലൂടെയാണ് നടത്തിയത്. ഇത് തികച്ചും സുതാര്യമാണ്. ശ്രീരാമന്‍റെ അസ്തിത്വത്തിൽ അവിശ്വസിച്ച അതേ ആളുകളാണ് ഇന്ന് തടസ്സങ്ങൾ സൃഷ്ടിക്കുന്നത്. ക്ഷേത്രം ഉണ്ടാക്കുന്നതിനെ ഇവർ എപ്പോഴും എതിർത്തിട്ടുണ്ട്. ഇവർ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു. രാജ്യത്തെ ജനങ്ങൾക്ക് ട്രസ്റ്റിൽ പൂർണ വിശ്വാസമുണ്ട്", കുമാർ പറഞ്ഞു.ഭൂമിയുടെ വില എല്ലായ്പ്പോഴും വർദ്ധിക്കാറുണ്ടെന്നും ചിലപ്പോൾ ഇത് മണിക്കൂറുകൾക്കുള്ളിൽ വർദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ട്രസ്റ്റിലെ അംഗങ്ങൾ ലോകത്തിനായി എല്ലാം ത്യജിച്ച ആളുകളാണ്. ഭൗതികമായ കാര്യങ്ങളിൽ ഇവർ ഭ്രമിക്കാറില്ലെന്നും", കുമാർ പറഞ്ഞു. "ഈ രാഷ്ട്രീയ പാർട്ടികളെല്ലാം വിവാദങ്ങൾ ഉന്നയിച്ച് രാമ ഭക്തരെ കൊല്ലാൻ ആണ് ശ്രമിക്കുന്നത്. അതിനാലാണ് അവരെ അധികാരത്തിൽ നിന്ന് ജനം പുറത്താക്കിയത്. എന്നാൽ അതേ തെറ്റുകൾ ആവർത്തിക്കുന്നതിൽ നിന്ന് അവർ ഒഴിഞ്ഞുമാറുന്നില്ല", ആർഎസ്‌എസ് നേതാവ് കൂട്ടിച്ചേർത്തു.
ക്ഷേത്ര നിർമാണത്തെ എതിർത്ത് അതിൽ തടസങ്ങൾ സൃഷ്ടിക്കുന്നതിന് പകരം പ്രതിപക്ഷ പാർട്ടികൾ നിർമാണത്തിനായി സംഭാവന നൽകണമെന്നും കുമാർ അഭ്യർഥിച്ചു.
എന്താണ് അയോധ്യ ഭൂമി തട്ടിപ്പ് ആരോപണം?
രാമജന്മഭൂമി ട്രസ്റ്റ് രണ്ടുകോടി രൂപ മാത്രം മൂല്യമുള്ള ഭൂമി 18 കോടി കൊടുത്തുവാങ്ങിയെന്നാണ് പ്രധാന ആരോപണം. ഭൂമി റജിസ്ട്രര്‍ ചെയ്യുമ്പോള്‍ കാണിച്ചിരിക്കുന്നത് 2 കോടിയാണ് എന്നാല്‍ റജിസ്ട്രേഷന്‍ കഴിഞ്ഞ് അഞ്ച് മിനുട്ടിന് ശേഷം ഭൂമിയുടെ ഉടമയ്ക്ക് 16.5 കോടി കൂടി നല്‍കിയെന്നാണ് ആരോപണം. ഈ രണ്ട് പണമിടപാടും രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായിയുടെ പേരിലാണ് നടന്നത് എന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു.
Also Read: രാമ ക്ഷേത്ര ട്രസ്റ്റ് അഴിമതി : സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന് കോണ്‍ഗ്രസ്