രാമനഗര (കര്‍ണാടക): ഇനിയങ്ങോട്ട് പുകവലിയില്ലെന്ന് പ്രതിജ്ഞയെടുത്ത് അത് നടപ്പാക്കി സമൂഹത്തില്‍ കയ്യടി നേടിയവര്‍ ഏറെ കാണും. എന്നാല്‍ ഇത്തിരിപ്പോന്ന കുഞ്ഞന്‍ സിഗരറ്റില്‍ 'പുകവലി ആരോഗ്യത്തിന് ഹാനികരം' എന്ന് ഇരുന്നൂറിലധികം തവണ എഴുതി ലോകത്തിന്‍റെ കയ്യടി നേടിയിരിക്കുകയാണ് ചന്നപട്‌ണ താലൂക്കിലെ മട്ടികെരെ ഗ്രാമത്തിലെ എം.എസ് ദർശൻ ഗൗഡ എന്ന യുവാവ്. പുകവലി എന്ന ദുശീലത്താൽ ബുദ്ധിമുട്ടുന്ന യുവാക്കളെ ബോധവല്‍കരിക്കാനാണ് ദര്‍ശന്‍റെ ഈ ഉദ്യമം.
തേടിയെത്തിയ റെക്കോഡ്: ഗോള്‍ഡ് ഫ്ലേക്‌സിന്‍റെ ഒരു സിഗാറിലാണ് ദര്‍ശന്‍ തന്‍റെ ബോധവല്‍കരണം നടത്തിയത്. 6.9 സെന്റീമീറ്റർ സിഗരറ്റിൽ മൊത്തം 7,186 അക്ഷരങ്ങളിലായി 'പുകവലി ആരോഗ്യത്തിന് ഹാനികരം' എന്ന് 260 തവണയും 'ഇന്ത്യ' എന്ന് 80 തവണയുമാണ് ദര്‍ശന്‍ കുറിച്ചിട്ടത്. ഇതോടെ ദര്‍ശനെ തേടി ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് ഗ്രാൻഡ് മാസ്‌റ്റർ എന്നിവയെത്തി.