മുംബൈ: ഒമിക്രോണ്‍ രോഗ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതുവസ്തര-ക്രിസ്മസ് ആഘോഷങ്ങള്‍ ഒഴിവാക്കണമെന്ന് ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി). ബിഎംസി കമ്മിഷണർ ഇഖ്ബാൽ സിംഗ് ചഹലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മഹാരാഷ്ട്രയിൽ ഇതുവരെ 54 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 22 പേർ മുംബൈയിൽ നിന്നുള്ളവരാണ്. വിമാനത്താവളം വഴി എത്തിയവരില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
Also Read: രാജ്യത്ത് 153 പുതിയ ഒമിക്രോണ്‍ കേസുകൾ
കൊവിഡ് മൂന്നാം തരംഗത്തെ തടയാൻ സർക്കാരും ഭരണകൂടവും ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും, മിക്ക സ്ഥലങ്ങളിലും മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വിവാഹങ്ങളില്‍ അടക്കം യാതൊരു നിയന്ത്രണവുമില്ലാതെയാണ് ആളുകള്‍ പങ്കെടുക്കുന്നത്. ജനങ്ങള്‍ തിരക്ക് ഒഴിവാക്കി, മാസ്‌ക് ധരിച്ച് നടക്കണമെന്നും ഭരണകൂടം ആവശ്യപ്പെട്ടു.