ശ്രീനഗർ (ജമ്മുകശ്‌മീർ): ലഡാക്കില്‍ മഞ്ഞ് മലയിടിഞ്ഞ് (ഹിമപാതം) ഒരു സൈനികൻ മരിച്ചതായി റിപ്പോർട്ട്. മൂന്ന് സൈനികരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ സൈന്യമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ലഡാക്കിലെ മൗണ്ട് കുൻ Mount Kun in Ladakh ആണ് അപകടമുണ്ടായത്.
സൈന്യം പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം മഞ്ഞിടിച്ചിലുണ്ടാകുമ്പോൾ ഇന്ത്യൻ സൈന്യത്തിന്‍റെ സാഹസിക വിഭാഗത്തിലെ നാല്‍പത് അംഗ സംഘം High Altitude Warfare School (HAWS) and the Army Adventure Wing ലഡാക്കിലെ മൗണ്ട് കുൻ പ്രദേശത്ത് പരിശീലത്തില്‍ ഏർപ്പെടുകയായിരുന്നു. സാഹസിക മലകയറ്റത്തിന് വേണ്ടി സാധാരണ നടക്കുന്ന പ്രക്രിയയുടെ ഭാഗമായുള്ള പരിശീലനത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നും സൈന്യം വിശദീകരിച്ചു realistic mountaineering training for HAWS.
ഇന്നലെയാണ് (ഒക്‌ടോബർ എട്ട്) അപകടം നടന്നതെന്നും നാല് പേർ മഞ്ഞിനടിയില്‍ അകപ്പെട്ടുവെന്നും ഒരാളുടെ മൃതദേഹം കിട്ടിയെന്നും മറ്റുള്ളവർക്കായി തിരച്ചില്‍ തുടരുകയെന്നുമാണ് സൈന്യത്തിന്‍റെ ഔദ്യോഗിക വിശദീകരണം.