ലക്‌നൗ: ഉത്തർപ്രദേശിലെ ബിജ്‌നോരിൽ നിന്നും അന്തർസംസ്ഥാന വാഹനമോഷ്‌ടാക്കളായ 13 അംഗ സംഘം പൊലീസ് പിടിയിൽ. ഇവരിൽ നിന്നും മോഷ്‌ടിച്ച 10 വീതം കാറുകളും ബൈക്കുകളും കണ്ടെടുത്തു. കൂടാതെ നാടന്‍ തോക്ക്, കത്തി, വെടിയുണ്ടകൾ എന്നിവയും പിടിച്ചെടുത്തു.
അന്വേഷണത്തിൽ മീററ്റിലെ മവാന നിവാസിയായ മഹേന്ദ്രയാണ് സംഘത്തലവനെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഘം അസം, മണിപ്പൂർ, രാജസ്ഥാൻ, ഹരിയാന തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചുവരുന്നതായി ബിജ്‌നോർ ജില്ലാ പൊലീസ് മേധാവി ധരം വീർ സിങ് പറഞ്ഞു.