രാമനഗര (കർണാടക) : പോണ് ചിത്രങ്ങൾക്ക് അടിമയായ ഭർത്താവ്, ഭാര്യ അശ്ലീല ചിത്രത്തിൽ അഭിനയിച്ചെന്ന് സംശയിച്ച് കുത്തിക്കൊലപ്പെടുത്തി. ഓട്ടോ ഡ്രൈവറായ ജഹീർ പാഷയാണ് (40) മക്കളുടെ മുന്നിൽവെച്ച് ഭാര്യയെ കുത്തിക്കൊന്നത്. രാമനഗരയിലാണ് സംഭവം.
രണ്ട് മാസം മുമ്പ് പാഷ ഒരു അശ്ലീല ചിത്രം കാണുകയും 35 വയസ്സുള്ള തന്റെ ഭാര്യ അതിലെ സ്ത്രീയാണെന്ന് സംശയിക്കുകയും ചെയ്തു. തുടർന്ന് അയാൾ നിരന്തരം യുവതിയെ ഉപദ്രവിക്കുമായിരുന്നു. ഏകദേശം 20 ദിവസം മുൻപും പാഷ ഭാര്യയെ ക്രൂരമായി മർദ്ദിച്ചു, ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് യുവതിയുടെ പിതാവ് ഗൗസ് പാഷ മർദ്ദന വിവരം പോലീസിൽ അറിയിച്ചു.
Also read: ഭക്ഷണത്തില്‍ ഉപ്പ് കൂടി ; ഭര്‍ത്താവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നു
എന്നാല്‍ പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ത്ത് നാല് ദിവസം മുമ്പ് ദമ്പതികൾ രാമനഗരയിലേക്ക് താമസം മാറി. എന്നാല്‍ കഴിഞ്ഞദിവസം വീണ്ടും ആരോപണം ആവര്‍ത്തിച്ച് ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബെംഗളൂരു സ്വദേശികളായ പാഷയും ഭാര്യയും വിവാഹിതരായിട്ട് 15 വർഷമായി. ഇവർക്ക് 5 കുട്ടികളാണ്.