കോയമ്പത്തൂർ: ഹിമാലയൻ മലനിരകൾ കീഴടക്കി കോയമ്പത്തൂർ സ്വദേശിയായ ഓട്ടിസം ബാധിതനായ കുട്ടി. വേദപട്ടിയിൽ താമസിക്കുന്ന സത്യമൂർത്തിയുടെയും വിനയ കസ്‌തൂരിയുടെയും മൂത്ത മകനായ 12കാരനായ യതീന്ദ്ര ആണ് ബിയാസ് കുണ്ഡ് പർവത നിരകളിൽ 14,000 അടി ഉയരത്തിലെത്തിയത്.
28,000 അടി ഉയരമാണ് ബിയാസ് കുണ്ഡ് പർവതനിരകൾക്കുള്ളത്. നാല് ദിവസം കൊണ്ടാണ് യതീന്ദ്ര 14,000 അടി ഉയരത്തിലെത്തിയത്. ദേശീയ പതാക വീശിയാണ് യതീന്ദ്ര അതിന്‍റെ സന്തോഷം പ്രകടിപ്പിച്ചത്. ഇതോടെ ഹിമാലയത്തിൽ ട്രെക്കിങ് നടത്തി 14,000 അടി ഉയരത്തിലെത്തുന്ന ആദ്യത്തെ ആൺകുട്ടിയെന്ന ബഹുമതിയാണ് യതീന്ദ്ര സ്വന്തമാക്കിയത്.
രണ്ട് വയസ് ഉള്ളപ്പോഴാണ് യതീന്ദ്ര ഓട്ടിസം ബാധിതനാണെന്ന് മാതാപിതാക്കൾ തിരിച്ചറിയുന്നത്. തുടർന്ന് മകനെ സത്യമൂർത്തിയും വിനയ കസ്‌തൂരിയും യോഗ, കരാട്ടെ, നീന്തൽ ഉൾപ്പെടെ അഭ്യസിപ്പിച്ചു. 12-ാം വയസിൽ സ്ഥിരമായി ഹിമാലയത്തിൽ ട്രെക്കിങ്ങിന് പോകുന്ന കുടുംബ സുഹൃത്തായ ആൻഡ്രൂ ജോൺസിനൊപ്പം യതീന്ദ്രയെയും ട്രെക്കിങ്ങിന് അയക്കുകയായിരുന്നു.