ETV Bharat / bharat

ചരിത്ര പ്രസിദ്ധമായ 'ഗെയിറ്റ് വേ ഓഫ് ഇന്ത്യ'യില്‍ വിള്ളല്‍ വര്‍ധിക്കുന്നു; ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത് - ഇന്നത്തെ പ്രധാന വാര്‍ത്ത

സ്‌മാരകത്തിന്‍റെ അറ്റക്കുറ്റപ്പണികള്‍ സര്‍ക്കാര്‍ നടത്തുമെന്ന് ഉറപ്പ് നല്‍കിയതിന് ശേഷമാണ് പുരാവസ്‌തു ഗവേഷണ വിഭാഗം വിള്ളല്‍ കണ്ടെത്തിയത്. ഇംഗ്ലണ്ടിലെ ജോർജ്ജ് അഞ്ചാമൻ രാജാവിനെ സ്വാഗതം ചെയ്യുന്നതിനായി 1911ലായിരുന്നു ഗേറ്റ്‌വേ ഓഫ് ഇന്ത്യയുടെ നിർമാണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്. 1924നാണ് കെട്ടിടത്തിന്‍റെ നിര്‍മാണം അവസാനിച്ചത്.

gateway of india  cracks in gateway of india  audit reveals cracks in gateway  structural audit  Archeology Department  historical Gateway of India  Hardeep Puri  latest news in maharastra  latest national news  latest news today  ഇന്ത്യയുടെ ഗെയിറ്റ വേ  ഗെയിറ്റ വേയില്‍ വിള്ളല്‍  ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത്  പുരാവസ്‌തു ഗവേഷണ വിഭാഗം  ഹർദീപ് പുരി  ഏക്‌നാഥ് ഷിണ്‍ഡെ  ഗെയിറ്റ് വേയുടെ നിര്‍മാണം  മഹാരാഷ്‌ട്ര ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത
ചരിത്ര പ്രസിദ്ധമായ ഇന്ത്യയുടെ ഗെയിറ്റ വേയില്‍ വിള്ളല്‍ വര്‍ധിക്കുന്നു; ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത്
author img

By

Published : Mar 9, 2023, 10:54 PM IST

മുംബൈ: മുംബൈയില്‍ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ ഗെയിറ്റ് വേ ഓഫ് ഇന്ത്യയില്‍ വിള്ളല്‍ വ്യാപകമാകുന്നുവെന്ന് റിപ്പോര്‍ട്ട്. സ്‌മാരകത്തിന്‍റെ അറ്റക്കുറ്റപ്പണികള്‍ സര്‍ക്കാര്‍ നടത്തുമെന്ന് ഉറപ്പ് നല്‍കിയതിന് ശേഷമാണ് കൂടുതല്‍ വിള്ളലുകള്‍ കണ്ടെത്തിയത്. ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ച സ്‌മാരകത്തിന് ഒന്നര നൂറ്റാണ്ടാണ് പഴക്കം.

അടുത്തിടെ അധികൃതര്‍ നടത്തിയ സ്‌ട്രക്‌ച്ചറല്‍ ഓഡിറ്റിങിലാണ് വിള്ളലുകള്‍ കണ്ടെത്തിയത്. ഓഡിറ്റില്‍ വിള്ളലുകള്‍ കണ്ടെത്തിയിനെ തുടര്‍ന്ന് പുരാവസ്‌തു ഗവേഷണ വിഭാഗം എത്രയും വേഗം നടപടികള്‍ സ്വീകരിക്കാന്‍ മഹാരാഷ്‌ട്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഗെയിറ്റ് വേ ഓഫ് ഇന്ത്യയുടെ കെട്ടിടത്തില്‍ ഒന്നിലധികം വിള്ളലുകള്‍ വീഴുകയും പായലുകള്‍ പടര്‍ന്നു പിടിക്കുകയും സിമന്‍റ് കോണ്‍ക്രീറ്റിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്‌തുവെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

അറ്റകുറ്റപണികള്‍ സര്‍ക്കാര്‍ നിര്‍വഹിക്കും: അടുത്തിടെയുണ്ടായ ചുഴലിക്കാറ്റില്‍ കെട്ടിടത്തിന്‍റെ ഒരു വശത്തെ സംരക്ഷണ ഭിത്തി തകര്‍ന്നിരുന്നു. തുടര്‍ന്ന് താല്‍കാലികമായി അധികൃതര്‍ സംരക്ഷണ ഭിത്തി നിര്‍മിച്ചതും ശ്രദ്ധേയമാണ്. എന്നാല്‍, ചരിത്ര പ്രസിദ്ധമായ സ്‌മാരകത്തിന്‍റെ അറ്റക്കുറ്റപണികള്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ നിര്‍വഹിക്കുമെന്ന് മുംബൈയിൽ നടന്ന പുണ്യശ്ലോക് അഹല്യഭായ് ഹോൾക്കർ അവാർഡ് ദാന ചടങ്ങിൽ കേന്ദ്ര മന്ത്രി ഹർദീപ് പുരി അറിയിച്ചു.

കെട്ടിടത്തിന്‍റെ തകരാറിനെക്കുറിച്ച് എന്തെങ്കിലും റിപ്പോര്‍ട്ട് ലഭിച്ചാല്‍ സംസ്ഥാന സര്‍ക്കാരും ബന്ധപ്പെട്ട വിഭാഗത്തിലെ അധികാരികളും കേന്ദ്ര സര്‍ക്കാരും ചേര്‍ന്ന് സ്‌മാരകം നന്നാക്കുവാനും സംരക്ഷിക്കുവാനുമുള്ള എല്ലാ നടപടികളും ചെയ്യുമെന്നും റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി കേന്ദ്ര മന്ത്രി വ്യക്തമാക്കി. ചരിത്ര പ്രസിദ്ധമായ സ്‌മാരകങ്ങള്‍ സംരക്ഷിക്കുന്നതിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. അന്താരാഷ്‌ട്ര വനിത ദിനത്തോട് അനുബന്ധിച്ച് വിജയികളായ സ്‌ത്രീകളെ അനുമോദിക്കുന്ന ചടങ്ങിലായിരുന്നു മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ബ്രിട്ടീഷുകാർ വ്യാപാരത്തിനായി ഇന്ത്യയിലെത്തിയ ശേഷം, ഇംഗ്ലണ്ടിലെ ജോർജ്ജ് അഞ്ചാമൻ രാജാവിനെ സ്വാഗതം ചെയ്യുന്നതിനായി 1911ലായിരുന്നു ഗേറ്റ്‌വേ ഓഫ് ഇന്ത്യയുടെ നിർമാണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്. 1924നാണ് കെട്ടിടത്തിന്‍റെ നിര്‍മാണം അവസാനിച്ചത്.

ഗെയിറ്റ് വേയുടെ നിര്‍മാണം: നാളിതുവരെ സംഭവിച്ച കാലാവസ്ഥ പ്രശ്‌നങ്ങളയും പ്രകൃതി ക്ഷോഭങ്ങളെയും കെട്ടിടം അതിജീവിച്ചു. 26 മീറ്ററാണ് കെട്ടിടത്തിന്‍റെ ഉയരം. ഹിന്ദു-മുസ്ലീം നിര്‍മാണ ശൈലികള്‍ ഏകോപിപ്പിച്ചാണ് കെട്ടിടം രൂപകല്‍പന ചെയ്‌തിരിക്കുന്നത്. ബസാള്‍ട്ട്, കോണ്‍ക്രീറ്റ് എന്നിവയിലാണ് കെട്ടിടം നിര്‍മിക്കപ്പെട്ടിരിക്കുന്നത്.

ഇന്തോ-സറാസെനിക് ശൈലികളിലായിരുന്നു കെട്ടിടം നിര്‍മിച്ചത്. ഗാമണ്‍ ഇന്ത്യയ്‌ക്കായിരുന്നു കെട്ടിടത്തിന്‍റെ നിര്‍മാണ ചുമതല. 21 ലക്ഷം രൂപ ചിലവഴിച്ചായിരുന്നു കെട്ടിടത്തിന്‍റെ നിര്‍മാണം നടന്നത്.

നിലവില്‍ ഇന്ത്യയിലെ വിനോദ സഞ്ചാരികളെ ഏറ്റവുമധികം ആകര്‍ഷിക്കുന്ന ചരിത്ര സ്‌മാരകമാണ് ഗെയിറ്റ് വേ. സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ സ്‌മാരകങ്ങള്‍ക്ക് നേരെയുള്ള ഭീഷണികളും വര്‍ധിച്ചുവരികയാണ്. 2003ല്‍ നടന്ന കാര്‍ സ്‌ഫോടനത്തിന് പിന്നാലെ ഗെയിറ്റ് വേയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

2008ല്‍ ഭീകരവാദികള്‍ നടത്തിയ താജ് ഹോട്ടല്‍ ആക്രമണത്തെ തുടര്‍ന്ന് വിനോദ സഞ്ചാരികള്‍ക്കും പരിശോധന ശക്തമാക്കിയിരിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.