ETV Bharat / bharat

'ന്യൂനപക്ഷ സംരക്ഷണത്തില്‍ കേന്ദ്ര സർക്കാർ പരാജയപ്പെട്ടു' ; റിപ്പോര്‍ട്ട് പുറത്ത് - 'ന്യൂനപക്ഷങ്ങള്‍

രാജ്യത്ത് ക്രിസ്ത്യാനികൾക്കെതിരെ അസഹിഷ്‌ണുത വർധിച്ചുവരികയാണെന്ന് ഫാക്‌ട് ഫൈന്‍ഡിങ് റിപ്പോര്‍ട്ട്

Fact-finding report  Attacks on minorities  United Against Hate  Nadeem Khan  ഫാക്‌ട് ഫൈന്‍ഡിങ് റിപ്പോര്‍ട്ട്  'ന്യൂനപക്ഷങ്ങള്‍  വാര്‍ത്താസമ്മേളനം
'ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടു'; റിപ്പോര്‍ട്ട് പുറത്ത്
author img

By

Published : Oct 22, 2021, 1:44 PM IST

ന്യൂഡൽഹി : രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടെന്ന് വ്യക്തമാക്കുന്ന ഫാക്‌ട് ഫൈന്‍ഡിങ് റിപ്പോര്‍ട്ട്(എഫ്‌.എഫ്‌.ആര്‍) പുറത്ത്. ഡൽഹിയിൽ നടന്ന വാര്‍ത്താസമ്മേളനത്തിൽ എഫ്‌.എഫ്‌.ആര്‍ അധികൃതരാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഒൻപത് മാസത്തിനിടെ രാജ്യത്ത് ക്രിസ്ത്യാനികൾക്കെതിരെ അസഹിഷ്‌ണുത വർധിച്ചുവരികയാണെന്ന് സമിതി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

ഇവ-ലെന്‍സിലെ റൂർക്കി പള്ളിയുടെ തൊട്ടടുത്താണ് പൊലീസ് സ്റ്റേഷൻ. എന്നിട്ടും ഇവിടെ ആക്രമണം നടന്നു. ബജ്‌രംഗ്‌ദള്‍, യുവവാഹിനി എന്നീ സംഘങ്ങളാണ് ആക്രമണത്തിന് പിന്നില്‍. ഒക്ടോബർ മൂന്നിനായിരുന്നു സംഭവം. പള്ളിയ്ക്ക്‌ സമീപം കനത്ത പൊലീസ് സന്നാഹമുണ്ടായിട്ടും അവര്‍ എത്താന്‍ ഒരു മണിക്കൂര്‍ എടുത്തുവെന്നും യുണൈറ്റഡ് എഗെയിൻസ്റ്റ് ഹേറ്റിന്‍റെ സ്ഥാപകൻ നദീം ഖാൻ പറഞ്ഞു.

ALSO READ: '95 ശതമാനം ഇന്ത്യക്കാരും പെട്രോൾ ഉപയോഗിക്കുന്നില്ല'; വിലവർധനവില്‍ വിചിത്ര ന്യായീകരണവുമായി ബിജെപി മന്ത്രി

ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളെ അപലപിക്കുന്നു. എന്നാൽ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നവരെ ബംഗ്ലാദേശ് സർക്കാർ വെറുതെ വിടുന്നില്ല. ഇന്ത്യയിൽ സ്ഥിതി സമാനമല്ല. ഇവിടെ, ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നവർ സർക്കാർ സംരക്ഷണത്തില്‍ ജീവിക്കുന്ന സാഹചര്യമാണുള്ളതെന്നും നദീം ഖാൻ ആരോപിച്ചു. മുതിർന്ന മാധ്യമപ്രവർത്തകൻ പ്രശാന്ത് താന്‍ഡന്‍, മീനാക്ഷി സിങ്, മാധ്യമപ്രവര്‍ത്തകന്‍ അലിഷൻ ജാഫറി, ലൈക്ക് അഹമ്മദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.