ETV Bharat / bharat

യുപിയില്‍ മുസ്ലിം വയോധികനെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ട്വിറ്റർ ഇന്ത്യ, ദി വയർ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

യുപി  വയോധികനെ മര്‍ദിച്ച സംഭവം  attack on elderly Muslim man  Ghaziabad cops arrests culprits  അറസ്റ്റ്  Uttar Pradesh
യുപിയില്‍ വയോധികനെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍
author img

By

Published : Jun 17, 2021, 7:22 AM IST

ലഖ്‌നൗ : യുപിയിലെ ലോണി ജില്ലയില്‍ മുസ്ലിം വയോധികനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ച് ആയി. ഇന്‍റെസാര്‍, ബോണ എന്നിവരാണ് ബുധനാഴ്‌ച അറസ്റ്റിലായത്. മറ്റ് പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

അബ്ദുള്‍ ഷമദ് സെയ്‌ഫിയെ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ട്വിറ്റർ ഇന്ത്യ, ദി വയർ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്കെതിരെ യുപി പൊലീസ് കേസെടുത്തിരുന്നു. സംഭവത്തില്‍ പ്രതികരണങ്ങള്‍ നടത്തിയ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും കേസുണ്ട്.

സംഭവത്തെ സാമുദായികവത്കരിച്ചെന്നും വിവിധ മതവിഭാഗങ്ങൾക്കിടയിൽ സമാധാനം തകർക്കുന്നതിനും അഭിപ്രായഭിന്നത സൃഷ്ടിക്കുന്നതിനും ഇടയാക്കുന്ന നടപടിയാണിതെന്നും ആരോപിച്ചായിരുന്നു കേസ്.

READ MORE: വയോധികനെ മര്‍ദിച്ചതിലെ എഴുത്തുകള്‍ : ട്വിറ്റർ ഇന്ത്യയ്ക്കും ദി വയറിനുമെതിരെ കേസ്

ജൂൺ 5നായിരുന്നു കേസിനാസ്പദമായ സംഭവം. ലോക്കറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. മൂന്ന് പ്രതികളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

മർദനത്തിന് പുറമെ വയോധികനോട് ജയ് ശ്രീറാം, വന്ദേമാതരം എന്നീ മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ അക്രമികള്‍ നിര്‍ബന്ധിക്കുകയും ചെയ്തു. വിഷയത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

READ MORE: വയോധികന്‍റെ താടിമുറിച്ച്, മര്‍ദിച്ച സംഭവത്തില്‍ വർഗീയതയില്ലെന്ന് യു.പി പൊലീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.