ETV Bharat / bharat

ATF And Commercial LPG Price Hike : വാണിജ്യ പാചക വാതക സിലിണ്ടറിന്‍റെ നിരക്ക് കൂട്ടി ; വിമാന ഇന്ധനത്തിനും വില വര്‍ധന - ഗാർഹിക സിലിണ്ടറിന്‍റെ വില

ജൂലൈ മുതൽ നാലാമത്തെ വർധനവ് ; ഗാർഹിക പാചക വാതകത്തിന്‍റെ (Domestic lpg cylinder price) വിലയിൽ മാറ്റമില്ല

ATF And Commercial LPG Price Hike  ATF Price Hike  Commercial LPG Price Hike  Commercial LPG cylinder  domestic lpg cylinder price  വിമാന ഇന്ധനത്തിന് വില കൂട്ടി  ഇന്ധനത്തിന് വില കൂടി  വാണിജ്യ പാചക വാതക സിലിണ്ടറിന്‍റെ വില  ഗാർഹിക സിലിണ്ടറിന്‍റെ വില  പാചക വാതക വിലയിൽ വധനവ്
ATF And Commercial LPG Price Hike
author img

By ETV Bharat Kerala Team

Published : Oct 1, 2023, 11:50 AM IST

Updated : Oct 1, 2023, 3:00 PM IST

ന്യൂഡൽഹി : വാണിജ്യ പാചക വാതക നിരക്ക്(എൽപിജി) കൂട്ടി. 19 കിലോ സിലിണ്ടറിന് 209 രൂപയാണ് വർധിപ്പിച്ചത് (Commercial LPG Price Hike). ജൂലൈ മുതൽ നാലാമത്തെ വർധനവാണ് ഇത്. വിമാന ഇന്ധനത്തിന്‍റെ (Aviation turbine fuel - ATF) വില 5 ശതമാനവും കേന്ദ്രം വർധിപ്പിച്ചു(ATF And Commercial LPG Price Hike).

ഏവിയേഷൻ ടർബൈൻ ഫ്യുവൽ (എടിഎഫ്) വില കിലോലിറ്ററിന് 5.1 ശതമാനമാണ് ഉയര്‍ത്തിയത് (ATF Price Hike). അതായത് 5,779.84 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ കിലോലിറ്റർ ഇന്ധനത്തിന് 112,419.33 രൂപയിൽ നിന്ന് 118,199.17 രൂപയായി ഉയർന്നു. ഗാർഹിക പാചക വാതകത്തിന്‍റെ (Domestic lpg cylinder price) വിലയിൽ മാറ്റമില്ല. ഇത് 14.2 കിലോ സിലിണ്ടറിന് 903 രൂപയായി തുടരും.

ഏവിയേഷൻ ടർബൈൻ ഫ്യുവൽ വില വർധനവ്: ഒരു വിമാനക്കമ്പനിയുടെ പ്രവർത്തനച്ചെലവിന്‍റെ 40 ശതമാനമാണ് ഇന്ധനത്തിന്‍റെ വില. ഇതിനകം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന എയർലൈനുകളെ പ്രതിസന്ധിയിലാഴ്‌ത്തുന്നതാണ് ഇപ്പോഴത്തെ വില വർധനവ്. ജൂലൈ ഒന്നിന്, എടിഎഫ് വില 1.65 ശതമാനം വർധിപ്പിച്ചിരുന്നു. അതായത് കിലോലിറ്ററിന് 1,476.79 രൂപ ഉയർത്തി. നാല് തവണയായി എടിഎഫിന് കിലോലിറ്ററിന് 29,391.08 രൂപയാണ് വർധിപ്പിച്ചത്.

വാണിജ്യ സിലിണ്ടറിന് വില വർധനവ് (Commercial LPG Price Hike): വാണിജ്യ എൽപിജിയുടെ (Commercial LPG) വില (ഹോട്ടലുകൾ, റെസ്റ്റോറന്‍റുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്നത്) 209 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് ഇപ്പോൾ ന്യൂഡൽഹിയിൽ 1,731.50 രൂപയും (Commercial LPG price New Delhi) മുംബൈയിൽ 1,684 രൂപയുമാണ് വില (Commercial LPG price Mumbai).

സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (Indian Oil Corporation - IOC), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (Bharat Petroleum Corporation Ltd - BPCL), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (Hindustan Petroleum Corporation Ltd - HPCL) എന്നിവ മുൻ മാസത്തെ ശരാശരി അന്താരാഷ്ട്ര വിലയെ അടിസ്ഥാനമാക്കി എല്ലാ മാസവും ഒന്നാം തീയതി പാചക വാതകത്തിന്‍റെയും എടിഎഫിന്‍റെയും വില പരിഷ്‌കരിക്കുന്നു. എന്നാൽ പെട്രോൾ, ഡീസൽ വിലയിൽ മാറ്റങ്ങൾ കഴിഞ്ഞ 18 മാസമായി കൊണ്ടുവന്നിട്ടില്ല. പെട്രോൾ ലിറ്ററിന് 96.72 രൂപയും ഡീസലിന് 89.62 രൂപയും ആയി തുടരുന്നു.

Last Updated : Oct 1, 2023, 3:00 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.