ഗുവഹത്തി: അസമിലെ സോനിത്പൂരില്‍ വീണ്ടും ഭൂചലനം. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ അഞ്ചാമത്തെ ഭൂചലനമാണ് അസമില്‍ റിപ്പോര്‍ട്ട് ചെയ്തത്. റിക്ടര്‍ സ്കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെന്‍റർ ഫോർ സീസ്‌മോളജി അറിയിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ 1 മണിയോടെയാണ് ഭൂചലനം ഉണ്ടായത്. ആളപായമില്ല. തേസ്പൂരില്‍ 30 കിലോ മീറ്റര്‍ അകലെയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് അധികൃതര്‍ അറിയിച്ചു.
ALSO READ: 'സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസിന്‍റെ സ്വത്ത്' ; അനുനയ സ്വരവുമായി അജയ് മാക്കൻ
സംസ്ഥാനത്ത് റിക്ടര്‍ സ്കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങള്‍ വെള്ളിയാഴ്ചയുണ്ടായതായും നാഷണൽ സെന്‍റർ ഫോർ സീസ്‌മോളജി വ്യക്തമാക്കി. 3, 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങള്‍ യഥാക്രമം മണിപൂരിലും മേഘാലയയിലും അനുഭവപ്പെട്ടിരുന്നു.