ETV Bharat / bharat

Miya Muslims| 'പച്ചക്കറി വില വർധനവിന് കാരണം മിയ മുസ്‌ലിം കച്ചവടക്കാർ'; വിവാദ പ്രസ്‌താവനയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ - അസം മുഖ്യമന്ത്രി വിദ്വേഷ പ്രസംഗം

അസമിലെ പച്ചക്കറി വില വർധനവിന് കാരണം മിയ മുസ്‌ലിം സമുദായമാണ്. മിയ മുസ്‌ലിം പച്ചക്കറി വിൽപ്പനക്കാരെ താൻ നഗരത്തിൽ നിന്ന് പുറത്താക്കുമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ.

assam miya muslims  miya muslims  vegetable price hike  vegetable price hike assam  miya muslims assam cm himanta biswa sarma  cm himanta biswa sarma  miya muslims assam  അസമിലെ പച്ചക്കറി വില വർധനവ്  മിയ മുസ്ലീം  മിയ മുസ്ലീം അസം  വിവാദ പ്രസ്‌താവന മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ  അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ  പച്ചക്കറി വില  പച്ചക്കറി  പച്ചക്കറി വില വർധനവിനിടെ വിദ്വേഷ പ്രസംഗം  അസം മുഖ്യമന്ത്രി വിദ്വേഷ പ്രസംഗം
ഹിമന്ത ബിശ്വ ശർമ്മ
author img

By

Published : Jul 15, 2023, 7:29 AM IST

Updated : Jul 15, 2023, 11:14 AM IST

ഗുവാഹത്തി : സംസ്ഥാനത്തെ പച്ചക്കറികളുടെ വിലക്കയറ്റത്തിന് മിയ മുസ്‌ലിം സമുദായത്തെ (‘Miya’ Muslim community) കുറ്റപ്പെടുത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ( Assam Chief Minister Himanta Biswa Sarma). എല്ലാ പച്ചക്കറി വിൽപ്പനക്കാരും നിരക്ക് വർധിപ്പിക്കുകയാണ്. എന്നാൽ, പച്ചക്കറി വില കുത്തനെ ഉയർത്തുന്ന കാര്യത്തിൽ ഭൂരിഭാഗവും കിഴക്കൻ ബംഗാൾ വംശജരായ മുസ്‌ലിങ്ങളായ ((East Bengal origin Muslims)) മിയ സമുദായത്തിലെ ആളുകളാണെന്നും ആയിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്‌താവന.

'ഗ്രാമീണ പ്രദേശങ്ങളിൽ പച്ചക്കറി വില കുറവാണ്. എന്നാൽ, നഗരപ്രദേശങ്ങളിലേക്ക് കൊണ്ടുവരുമ്പോൾ പച്ചക്കറിക്ക് വില വർധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കിഴക്കൻ ബംഗാൾ വംശജരായ മുസ്‌ലിങ്ങൾ അസമീസ് ജനതയിൽ നിന്ന് ഉയർന്ന വില വാങ്ങുകയാണ്. ഗുവാഹത്തിയിൽ, 'മിയ' (Miya) ആളുകൾ പ്രാദേശിക പച്ചക്കറി മാർക്കറ്റുകളുടെ നിയന്ത്രണം ഏറ്റെടുത്തു എന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

ഒരു അസമീസ് യുവാവ് പച്ചക്കറികൾ വിൽക്കുകയാണെങ്കിൽ, മറ്റ് ആസാമീസ് (Assamese) പൗരന്മാരിൽ നിന്ന് അയാൾക്ക് വിലകൂട്ടി വാങ്ങാൻ കഴിയില്ല. അസമീസ് യുവാക്കളോട് പച്ചക്കറി വിൽപ്പന നടത്താൻ മുന്നോട്ട് വരാൻ അഭ്യർഥിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ 'മിയ' മുസ്‌ലിം പച്ചക്കറി വിൽപ്പനക്കാരെയും താൻ നഗരത്തിൽ നിന്ന് പുറത്താക്കുമെന്നും അസം മുഖ്യമന്ത്രി പറഞ്ഞു.

ക്യാബ് മുതൽ ബസ് സർവീസുകൾ വരെ, ഭൂരിഭാഗം ആളുകളും ഇപ്പോൾ അസമിലെ മുസ്‌ലിം ജനങ്ങളിൽ ഈ വിഭാഗമാണ് (മിയ) എന്നും അദ്ദേഹം പറഞ്ഞു. ഇരുപതാം നൂറ്റാണ്ടിൽ അസമിലെ ബ്രിട്ടീഷ് കൊളോണിയലിസത്തിന്‍റെ കാലത്ത് ബ്രഹ്മപുത്ര താഴ്‌വരയിൽ താമസിച്ചിരുന്ന കുടിയേറ്റ ബംഗാളി മുസ്‌ലിങ്ങളുടെ പിൻഗാമികളാണ് മിയ സമുദായത്തിൽപ്പെട്ടവർ. ഇന്നത്തെ ബംഗ്ലാദേശിലെ (Bangladesh) മൈമെൻസിംഗ് (Mymensingh), രംഗ്‌പൂർ (Rangpur), രാജ്ഷാഹി (Rajshahi) എന്നീ ഡിവിഷനുകളിൽ നിന്നാണ് ഈ കുടിയേറ്റക്കാർ വന്നത്.

'ഈയിടെ നടന്ന ഈദ് ദിനത്തിൽ ഗുവാഹത്തിയിലെ (Guwahati) മിക്ക റോഡുകളും അവർ ഉത്സവം ആഘോഷിക്കുകയും ജോലിയിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്‌തു' എന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്‌ലിം ജനതയില്ലാതെ അസമീസ് സമൂഹം അപൂർണ്ണമാണെന്ന് ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) ചീഫ് ബദറുദ്ദീൻ അജ്‌മൽ (All India United Democratic Front Chief Badruddin Ajmal ) പറഞ്ഞതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പരാമർശം.

മിയ മുസ്‌ലിങ്ങളും ആസാമികളും സഹോദരങ്ങളെ പോലെയാണ്. മുസ്‌ലിം സമുദായമില്ലാതെ സംസ്ഥാനം നിലനിൽക്കില്ലെന്ന് ബദറുദ്ദീൻ അജ്‌മൽ പറഞ്ഞു. വർഗീയമായ പരാമർശമാണ് മുഖ്യമന്ത്രി നടത്തിയതെന്നും അദ്ദേഹം ഇത്തരം പ്രസ്‌താവനകൾ നടത്തുന്നത് ഉചിതമല്ലെന്നും എഐയുഡിഎഫ് എംഎൽഎ അമിനുൽ ഇസ്ലാം പ്രതികരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്തുടനീളം പച്ചക്കറി വിലയിൽ കുത്തനെയുള്ള വർധനയാണ് അസമിൽ നടക്കുന്നത്. എന്നാൽ വിലക്കയറ്റത്തിൽ പ്രതിപക്ഷം ഭരണകക്ഷിയായ ബിജെപിയെയാണ് വിമർശിക്കുന്നത്. വിലക്കയറ്റം തടയാൻ സർക്കാർ ഇതുവരെ ആരുമായും ചർച്ച നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് ദേബ്ര ഷൈകിയ ആരോപിച്ചു.

Last Updated : Jul 15, 2023, 11:14 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.