ഗുവാഹത്തി: അസമില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3415 കൊവിഡ് കേസുകളും 34 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 466590 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ടിൻസുകിയയിൽ നിന്നാണ് അഞ്ച് മരണങ്ങളും റിപ്പോർട്ട് ചെയ്തത്.
Read also..........ആന്ധ്രയിൽ 5,741 പുതിയ കൊവിഡ് രോഗികൾ
നാല് പേർ ലഖിംപൂരിലും, ജോർഹത്ത്, നാഗോൺ എന്നിവിടങ്ങളിൽ മൂന്ന് വീതവും, ദിബ്രുഗഡ്, ഗോലഘട്ട്, ഹൈലകണ്ടി, കമ്രൂപ് മെട്രോപൊളിറ്റൻ, കാർബി ആംഗ്ലോംഗ്, ശിവസാഗർ, ബക്സ, കാച്ചർ, ഹോജായ് എന്നിവിടങ്ങളില്‍ രണ്ട് വീതവുമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 1347 രോഗികൾ ആണ് മരിച്ചത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.62 ശതമാനമാണ്. ചൊവ്വാഴ്ച മാത്രം 132929 സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചത്. നിലവിൽ സംസ്ഥാനത്ത് ആകെ 39,837 സജീവ കേസുകളാണുള്ളത്. ഇതുവരെ 421378 പേര്‍ ഇതുവരെ രോഗമുക്തരായി.