ഗുവാഹത്തി : അസം വനിതയെ നൈജീരിയയില്‍ ബന്ദിയാക്കിയതായി പരാതി. അസമില്‍ നിന്നുള്ള ബോക്‌സറായ (boxer) യുവതിയാണ് സുഹൃത്തിന്‍റെ ചതിയില്‍ ബന്ദിയാക്കപ്പെട്ടത്. ബൊര്‍ണാലി ബറുവ സൈക്കിയ (bornali baruva saikiya) എന്ന യുവതിയാണ് അസമില്‍ നിന്ന് സുഹൃത്തിനൊപ്പം നൈജീരിയയില്‍ എത്തിയ ഉടന്‍ ബന്ദിയാക്കപ്പെട്ടത്. കഴിഞ്ഞ മാസം 28നാണ് ഇവര്‍ നൈജീരിയന്‍ സന്ദര്‍ശനത്തിന് എത്തിയത് (Assam lady held hostage in NIgeria).
നൈജീരിയന്‍ യുവാവായ കിങ്ങിനെ (king) ആറ് മാസം മുമ്പാണ് ബൊര്‍ണാലി ബറുവയും കുടുംബവും പരിചയപ്പെട്ടത്. ബൊര്‍ണാലിയുടെ ഭര്‍ത്താവായ നയന്‍ സാകിയ (nayan sakiya) വഴിയാണ് ഇയാളെ പരിചയപ്പെട്ടത്. ക്രമേണ ഇയാള്‍ കുടുംബവുമായി അടുത്തു. അടുത്ത ബന്ധം ആയതോടെ ബൊര്‍ണാലി നൈജീരിയ സന്ദര്‍ശിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സന്ദര്‍ശക വിസയില്‍ കഴിഞ്ഞ മാസം 28ന് നൈജീരിയയില്‍ എത്തി.
എന്നാല്‍ നൈജീരിയയിലെ ലാഗോസില്‍ എത്തിയതോടെ ഇവരുടെ പ്രതീക്ഷകളെല്ലാം തകിടം മറിഞ്ഞു. കിങ് എന്ന സുഹൃത്തുമായി നൈജീരിയയില്‍ എത്തിയതോടെ ഇയാളുടെ തനിനിറം പുറത്ത് വന്നു. ഇവരില്‍ നിന്ന് വീസ, പാസ്‌പോര്‍ട്ട്, പണം മറ്റ് വിലപിടിപ്പുള്ള സാധനങ്ങള്‍ അവര്‍ പിടിച്ചെടുത്തു. ഇന്ത്യയില്‍ നിന്ന് പോയി ആദ്യ മൂന്ന് ദിവസത്തേക്ക് കുടുംബത്തെ ബന്ധപ്പെടാന്‍ ബൊര്‍ണാലിക്ക് സാധിച്ചില്ല. എന്നാല്‍ പിന്നീട് വാട്‌സ്‌ആപ്പ് വഴി കുടുംബത്തെ ബന്ധപ്പെടാന്‍ സാധിച്ചു. അപ്പോഴാണ് തനിക്ക് നേരിട്ട ദുരന്തങ്ങള്‍ അവര്‍ കുടുംബത്തെ അറിയിച്ചത്.
കുടുംബാംഗങ്ങള്‍ക്കും ബൊര്‍ണാലിയെ ബന്ധപ്പെടാന്‍ സാധിച്ചില്ല. പതിനാല് ദിവസത്തെ വീസയില്‍ നൈജീരിയയിലേക്ക് യുവതി പോയത്. ഇതിനിടെ വീസയുടെ കാലാവധി കഴിയുകയും ചെയ്‌തു. ഇവര്‍ക്ക് തിരികെ വരാനായി ഭര്‍ത്താവ് ടിക്കറ്റ് ബുക്ക് ചെയ്‌തു. നവംബര്‍ പതിമൂന്നിനാണ് ടിക്കറ്റ് ബുക്ക് ചെയ്‌തത്. എന്നാല്‍ ഇവര്‍ ഇപ്പോഴും കിങ്ങിന്‍റെയും അയാളുടെ കൂട്ടാളി ഡാനിയേലിന്‍റെയും കസ്റ്റഡിയില്‍ തുടരുകയാണ്.
കുടുംബം പൊലീസിന്‍റെ സഹായം തേടിയിട്ടുണ്ട്. ബൊര്‍ണാലിയുടെ മക്കള്‍ ദിസ്‌പൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബര്‍ണാലിയുടെ ഭര്‍ത്താവ് നയന്‍ സാകിയ ഡല്‍ഹി പൊലീസിലും പതാതി നല്‍കിയട്ടുണ്ട്.
Also Reading: ഗാര്‍ഹിക പീഡനം അക്കമിട്ട് നിരത്തി മുന്‍ മാധ്യമപ്രവര്‍ത്തക, നീതി കിട്ടും വരെ പോരാട്ടം