ദിസ്പൂർ: അസമിലെ ഒന്നാം ഘട്ട തെരഞ്ഞടുപ്പിൽ മൂന്ന് മണിവരെയുള്ള കണക്കനുസരിച്ച് 61.86 ശതമാനം പോളിങ് രേഖപ്പെടുത്തി. 34 ജില്ലകളിലായി 126 നിയമസഭാ മണ്ഡലങ്ങളിൽ നടക്കുന്ന മൂന്ന് ഘട്ട തെരഞ്ഞെടുപ്പുകളിൽ ആദ്യത്തെ ഘട്ടമാണ് ഇന്ന് നടക്കുന്നത്.
ഒന്നാം ഘട്ട തെരഞ്ഞടുപ്പ് നടക്കുന്ന 47 നിയോജകമണ്ഡലങ്ങളിൽ ഭരണകക്ഷിയായ ബിജെപിയും, കോൺഗ്രസ്-എഐയുഡിഎഫ് സഖ്യവും തമ്മിൽ നേരിട്ടുള്ള മത്സരമാണ് കാഴ്ചവെയ്ക്കുന്നത്. 15 വർഷത്തെ ഭരണത്തിന് ശേഷം 2016 ൽ കോൺഗ്രസിൽ നിന്ന് അധികാരം പിടിച്ചെടുത്ത ബിജെപി, എജിപിയുടെയും യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലിന്‍റെയും സഹായത്തോടെ തുടർ ഭരണം ലക്ഷ്യം വയ്ക്കുമ്പേൾ കൈവിട്ട ഭരണം തിരികെപ്പിടിക്കാനുള്ള പ്രയത്നത്തിലാണ് കോണ്‍ഗ്രസ്.