ഗുവാഹത്തി: അസം നിയമസഭാ തെരഞ്ഞെടുപ്പില്‍ 173 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തിലെ 47 മണ്ഡലങ്ങളിലേക്കാണ് 173 പേര്‍ പത്രിക സമര്‍പ്പിച്ചത്. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം ചൊവ്വാഴ്ച ആയിരുന്നു. മാര്‍ച്ച് 27നാണ് വോട്ടെടുപ്പ്. മുഖ്യമന്ത്രി സർബാനന്ദ സോനോവാള്‍ അവസാന ദിനത്തില്‍ പത്രിക സമര്‍പ്പിച്ചു.
ബിജെപി എംഎൽഎമാരായ അശോകിലെ ബതാഡ്രോബയിൽ നിന്നുള്ള അംഗൂർലത ഡെക, ധെകിയജുലിയിൽ നിന്നുള്ള സിംഗാൽ, ഖുംതായിയിൽ നിന്നുള്ള മൃണാൾ സൈകിയ, പത്മ സൂതിയയിൽ നിന്നുള്ള ഹസാരിക, സിറ്റിംഗ് കോൺഗ്രസ് എംഎൽഎ രുപ്ജ്യോതി കുർമി മരിയാനിയും മുൻ കോൺഗ്രസ് മന്ത്രി ബിസ്മിത ഗോഗോയിയുമാണ് പത്രിക സമര്‍പ്പിച്ച നേതാക്കള്‍. ജയിലിൽ കിടക്കുന്ന റൈജോർ ദൾ നേതാവ് അഖിൽ ഗോഗോയിയും മത്സര രംഗത്തുണ്ട്. സൂക്ഷ്മപരിശോധന മാർച്ച് 10 നും പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനം മാര്‍ച്ച് 12ഉം ആണ്.
126 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുന്നത്. മാര്‍ച്ച് 27-ന് നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 47 മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കും. ഏപ്രിൽ ഒന്നിനും ആറിനുമാണ് രണ്ടും മൂന്നും ഘട്ട വോട്ടെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തിൽ 39 മണ്ഡലങ്ങളിലെയും മൂന്നാം ഘട്ടത്തിൽ 40 മണ്ഡലങ്ങളിലെയും വോട്ടര്‍മാര്‍ വിധിയെഴുതും. തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു സംസ്ഥാനങ്ങള്‍ക്കൊപ്പം മെയ് 2-ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കും.