ഹൈദരാബാദ്: നാല് സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണ പ്രദേശവും. പഞ്ചസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവരാന്‍ ഇനി മൂന്ന് ദിവസം മാത്രം. കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍, അസം എന്നിവിടങ്ങളിലെ വോട്ടെണ്ണൽ മെയ് രണ്ടിനാണ്.
മാർച്ച് 27ന് ആരംഭിച്ച തെരഞ്ഞെടുപ്പിലെ എട്ടാമത്തെയും അവസാനത്തെയും തെരഞ്ഞെടുപ്പ് ഘട്ടം ഇന്ന് ബംഗാളിൽ പൂർത്തിയായതോടെ വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ ആരായിരിക്കും വിജയിയെന്ന സർവേഫലങ്ങളുമായി വാർത്താഏജന്‍സികളും മാധ്യമങ്ങളും എത്തി.
Also Read: ബംഗാള്‍ വോട്ടെടുപ്പ് ; നേതാക്കള്‍ തിരിഞ്ഞു നോക്കിയില്ലെങ്കിലും പ്രതീക്ഷയില്‍ മാള്‍ഡയിലെ ജനങ്ങള്‍
അസമിൽ ആരായിരിക്കും അധികാരത്തിലെത്തുക എന്നത് സംബന്ധിച്ചുള്ള എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരികയാണ്. റിപ്പബ്ലിക്-സിഎൻഎക്സിന്‍റെ എക്‌സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നത് എൻഡിഎക്ക് തെരഞ്ഞെടുപ്പിൽ വ്യക്തമായ ലീഡ് ഉണ്ടാകുമെന്നാണ്. ബിജെപിക്ക് സംസ്ഥാനത്ത് വ്യക്തമായ മുന്നേറ്റമുണ്ടാകുമെന്ന് ഇന്ത്യാ ടുഡേയുടെ എക്സിറ്റ് പോളും പ്രവചിക്കുന്നു.
അസമിലെ 126 സീറ്റുകളിലേക്കായി മാർച്ച് 27, ഏപ്രിൽ 1, ഏപ്രിൽ 6 തിയ്യതികളിലായി മൂന്ന് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടന്നത്.