ചെന്നൈ: ഹിന്ദുജ ഗ്രൂപ്പിന്‍റെ വാണിജ്യ വാഹന നിർമാതാക്കളായ അശോക് ലേ ലാൻഡ് തങ്ങളുടെ ആദ്യ ബുള്ളറ്റ് പ്രൂഫ് വാഹനം ഇന്ത്യൻ വ്യോമസേനക്ക് കൈമാറി. ലോക്ക്ഹീഡ് മാർട്ടിന്‍റെ കോമൺ വെഹിക്കിൾ നെക്‌സ്‌റ്റിന്‍റെ (സിവിഎൻജി) അഡോപ്‌റ്റഡ് പതിപ്പാണ് ലൈറ്റ് ബുള്ളറ്റ് പ്രൂഫ് വാഹനം. രണ്ട് കമ്പനികളും തമ്മിലുള്ള സാങ്കേതിക കരാറിലാണ് വാഹനം നിർമിച്ചതെന്ന് അശോക് ലേ ലാൻഡ് അറിയിച്ചു. ലോക്ക്‌ഹീഡ് മാർട്ടിനുമായുള്ള കമ്പനിയുടെ ബന്ധം 2014 ലാണ് ആരംഭിച്ചതെന്നും സിവിഎൻജി പ്ലാറ്റ്‌ഫോമിൽ ഇന്ത്യക്കും കയറ്റുമതി വിപണിക്കും കൂടുതൽ ഉത്‌പന്നങ്ങൾ വികസിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അശോക് ലേ ലാൻഡ് സിഒഒ നിതിൻ സേത് വ്യക്തമാക്കി.
ഇന്ത്യൻ വ്യോമസേനക്ക് ബുള്ളറ്റ് പ്രൂഫ് വാഹനം കൈമാറി അശോക് ലേ ലാൻഡ് - ഹിന്ദുജ ഗ്രൂപ്പ്
ലോക്ക്‌ഹീഡ് മാർട്ടിനുമായുള്ള കമ്പനിയുടെ ബന്ധം 2014 ലാണ് ആരംഭിച്ചതെന്ന് അശോക് ലേ ലാൻഡ് സിഒഒ നിതിൻ സേത് അറിയിച്ചു.