ചെന്നൈ: എട്ട് വീല്‍ (eight-wheel truck) ട്രക്ക് മാര്‍ക്കറ്റ് പിടിക്കാന്‍ ഹിന്ദുജ ഗ്രൂപ്പിന്‍റ വാഹന നിര്‍മാണ കമ്പനിയായ അശോക് ലെയ്‌ലാന്‍ഡ് (Ashok Leyland) എത്തുന്നു. ലെയ്‌ലാന്‍ഡിന്‍റെ ഏറ്റവും പുതിയ ടെക്നോളജിയില്‍ നിര്‍മിച്ച കരുത്തന്‍ എവിടിആര്‍ 2620 പുറത്തിറക്കി. ഏത് ഭാരവും താങ്ങാന്‍ കഴിയുന്ന തരത്തില്‍ ലൈഫ് ആക്സില്‍ ടെക്നോളജി ഉപയോഗിച്ചാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്.
ഉപഭോക്താവിന് വഹിക്കേണ്ട ഭാരത്തിന് അടിസ്ഥാനമാക്കി വിവിധ വേരിയെന്‍റുകളും വാഹനത്തില്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇതോടെ ഫുള്‍ റേഞ്ച് ലൈഫ് ആക്സില്‍ ടെക്നോളിയില്‍ നിര്‍മിച്ച രാജ്യത്തെ ആദ്യ ട്രക്കാണിതെന്ന് കമ്പനി അവകാശപ്പെട്ടു. 25.5 മുതല്‍ 47.5 ടൺ വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ളതാണ് വാഹനം.
കയറ്റുന്ന ഭാരത്തിന് അനുസരിച്ച് ഇന്ധന ക്ഷമത കൂട്ടാനുള്ള സംവിധാനവും വാഹനത്തില്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. പാര്‍സല്‍, ടാങ്കര്‍ ഓപ്പറേറ്റര്‍മാരെ ലക്ഷ്യം വച്ചാണ് വാഹനം അവതരിപ്പിച്ചതെന്നും കമ്പനി അറിയിച്ചു. മോഡുലാര്‍ ട്രക്ക് പ്ലാറ്റ്‌ഫോമിലാണ് എവിടിആര്‍ നിര്‍മിച്ചിരിക്കുന്നത്.
മള്‍ട്ടിപ്പിള്‍ ക്യാബിന്‍ ഓപ്ഷനും വാഹനത്തിലുണ്ട്. 24 അടി മുതല്‍ 32 അടി വരെയാണ് വാഹനത്തിന്‍റെ ലോഡിംഗ് സ്പാന്‍ റെയിഞ്ച്.
Also Read: ഒറ്റ ചാര്‍ജില്‍ 528 കിമീ: കിയ EV6 ഇന്ത്യയിലെത്തി, വിലയും സവിശേഷതകളും അറിയാം