ഭോപ്പാല്‍: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്തെ ദേശീയോദ്യാനങ്ങളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരോട് ജാഗ്രത പുലര്‍ത്താന്‍ മധ്യപ്രദേശ് മന്ത്രി രാംകെലവന്‍ പട്ടേല്‍. കഴിഞ്ഞ ദിവസം രാജ്യത്ത് ആദ്യമായി മൃഗങ്ങളിലും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സിസിഎംബിയില്‍ നടത്തിയ പരിശോധനയില്‍ ഹൈദരാബാദ് നെഹ്റു മൃഗശാലയിലെ എട്ട് സിംഹങ്ങള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ ദേശീയോദ്യാനങ്ങളിലേയും വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിലേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ജാഗ്രത പുലര്‍ത്താന്‍ രേവ ജില്ലയുടെ ചുമതലയുള്ള മന്ത്രി രാംകെലവന്‍ പട്ടേല്‍ നിര്‍ദേശം നല്‍കിയത്.
Read more : ഹൈദരാബാദ് നെഹ്റു മൃഗശാലയിലെ സിംഹങ്ങൾക്ക് കൊവിഡ്
രാജ്യത്തെ ഏറ്റവുമധികം കടുവകളുള്ള സംസ്ഥാനമാണ് മധ്യപ്രദേശ്. 10 ദേശീയോദ്യാനങ്ങളും 25 ഓളം വന്യജീവി സംരക്ഷണ കേന്ദ്രങ്ങളും സംസ്ഥാനത്തുണ്ട്. അതേ സമയം, കൊവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ രാജ്യത്തെ എല്ലാ ദേശീയോദ്യാനങ്ങളും വന്യജീവി സംരക്ഷണ കേന്ദ്രങ്ങളും ഉള്‍പ്പടെ അടച്ചിടാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് മെയ് 2 മുതല്‍ക്ക് തന്നെ രാജ്യത്തെ മൃഗശാലകള്‍ അടഞ്ഞ് കിടക്കുകയാണ്.