മുംബൈ: ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആര്യന്‍ ഖാന്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ആര്യന്‍ഖാനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.
പനിയായതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. ആര്യൻ ഖാന്‍റെതുള്‍പ്പെടെ അഞ്ച് കേസുകളാണ് നാര്‍ക്കോട്ടിക്ക് കൺട്രോള്‍ ബ്യൂറോയുടെ ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക സംഘം അന്വേഷണത്തിനായി ഏറ്റെടുത്തത്.
Also Read: മുല്ലപ്പെരിയാര്‍; അന്തിമ തീരുമാനം എടുക്കേണ്ടത് സുപ്രീം കോടതിയെന്ന് ഗവര്‍ണര്‍
കേസ് ആഴത്തില്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. എൻ.സി ബി ഉദ്യോഗസ്ഥാന്‍ സമീര്‍ വാങ്കഡെയായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. എന്നാല്‍ കേസിലെ സാക്ഷിയായ പ്രഭാകര്‍ സമിർ വാങ്കഡെക്കും എൻസിബി ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് എത്തി.
ആര്യന്‍ ഖാനെ വിട്ട് നല്‍കാന്‍ ഷാരൂഖ് ഖാനോട് 25 കോടി കൈകൂലി ആവശ്യപ്പട്ടതായായിരുന്നു വെളിപ്പെടുത്തല്‍. അതിനു ശേഷമാണ് വാങ്കഡെയെ മാറ്റി പകരം ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘത്തെ കേസ് ഏല്‍പ്പിച്ചത്.
ഒക്ടോബര്‍ രണ്ടിനാണ് ഗോവയിലേക്ക് പോകുകയായിരുന്ന ആഡംബര കപ്പലില്‍ എൻസിബി ഉദ്യോഗസ്ഥര്‍ നടത്തിയ തെരച്ചിലില്‍ മയക്കുമരുന്ന് കണ്ടെത്തിയത്.