ETV Bharat / bharat

പ്രതിപക്ഷ നേതാക്കളുടെ അറസ്റ്റ്; പ്രധാനമന്ത്രിക്ക് കത്തയച്ച് പിണറായി വിജയൻ; നന്ദി പറഞ്ഞ് അരവിന്ദ് കെജ്‌രിവാള്‍

മനീഷ്‌ സിസോദിയയെ സിബിഐ അറസ്റ്റിനെതിരെ പ്രധാമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കത്തയച്ചതിന് മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് അരവിന്ദ് കെജ്‌രിവാള്‍. മനീഷ് സിസോദിയ ജനങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയാണെന്ന് മുഖ്യമന്ത്രി കത്തില്‍. മനീഷ്‌ സിസോദിയ അറസ്റ്റിലാകുന്നത് ഫെബ്രുവരി 26ന്.

Kejriwal on Kerala CM letter to PM Modi  Chief Minister Pinarayi Vijayan  Arvind Kejriwal  Pinarayi Vijayan  പ്രതിപക്ഷ നേതാക്കളുടെ നിയമ വിരുദ്ധ അറസ്റ്റ്  പ്രധാനമന്ത്രിക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി  നന്ദി പറഞ്ഞ് അരവിന്ദ് കെജ്‌രിവാള്‍  മനീഷ് സിസോദിയ  അരവിന്ദ് കെജ്‌രിവാള്‍  മുഖ്യമന്ത്രിയുടെ കത്തിലെ പ്രസക്തമായ ഭാഗങ്ങള്‍
പിണറായി വിജയന് നന്ദി പറഞ്ഞ് അരവിന്ദ് കെജ്‌രിവാള്‍
author img

By

Published : Mar 7, 2023, 9:18 PM IST

ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ബിജെപി ഇതര നേതാക്കള്‍ക്ക് എതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്‌തതിനും ആംആദ്‌മി പാര്‍ട്ടി നേതാവ് മനീഷ്‌ സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്‌തതിനും എതിരെ ശബ്‌ദമുയര്‍ത്തിയതിനാണ് മുഖ്യമന്ത്രിയോട് ഡല്‍ഹി മുഖ്യമന്ത്രി നന്ദി അറിയിച്ചത്. ഡല്‍ഹി എക്‌സൈസ് നയ അഴിമതി കേസില്‍ സിസോദിയയുടെ അറസ്റ്റ് രാഷ്‌ട്രീയ പ്രേരിതമാണെന്നും അതില്ലാതാക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് കത്തയച്ചു. ഇതിന് പിന്നാലെയാണ് നന്ദി അറിയിച്ച് കെജ്‌രിവാളെത്തിയത്.

''ഇന്ത്യയിലുടനീളമുള്ള നേതാക്കളുടെ നിയമ വിരുദ്ധ അറസ്റ്റിന് എതിരെ ശബ്‌ദമുയര്‍ത്തിയ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിറണായി വിജയന്‍ ജിക്ക് നന്ദി '' എന്നാണ് അരവിന്ദ് കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചത്.

മുഖ്യമന്ത്രിയുടെ കത്തിലെ പ്രസക്തമായ ഭാഗങ്ങള്‍: ''മനീഷ് സിസോദിയ ജനങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയാണ്. അന്വേഷണ ഏജന്‍സികളുടെ സമന്‍സുകള്‍ക്ക് മറുപടിയായി അവര്‍ക്ക് മുമ്പാകെ അദ്ദേഹം ഹാജരാകുന്നുണ്ട്. കേസിന്‍റെ അന്വേഷണത്തിന് തടസം നില്‍ക്കുന്നത് തടയാന്‍ അറസ്റ്റ് അനിവാര്യമായിരുന്നില്ലെങ്കില്‍ അത് ഒഴിവാക്കുകയായിരുന്നു അഭികാമ്യമായ നടപടിയെന്നും കൂടാതെ പണം പണം പിടിച്ചെടുക്കല്‍ പോലെ കുറ്റകരമായ കാര്യങ്ങളൊന്നും സിസോദിയയുടെ കേസില്‍ നടന്നിട്ടില്ലെന്നും'' കത്തില്‍ വ്യക്തമാക്കുന്നു.

നിയമം അതിന്‍റെ വഴിയ്‌ക്ക് പോകേണ്ടതുണ്ടെങ്കില്‍ സിസോദിയയുടെ അറസ്റ്റ് രാഷ്‌ട്രീയ പ്രേരിതമാണെന്നുള്ള വ്യാപകമായ ധാരണയും ഇല്ലാതാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി. ആ വിഷയത്തില്‍ നിലവിലെ ധാരണകള്‍ മാറ്റിയെടുക്കാന്‍ സഹായകരമാകുന്ന നിലപാടുകള്‍ പ്രധാനമന്ത്രി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കത്തില്‍ കുറിച്ചു.

ഡല്‍ഹി മദ്യനയക്കേസിലാണ് മനീഷ്‌ സിസോദിയയെ അറസ്റ്റ് ചെയ്‌തത്. ഇക്കഴിഞ്ഞ 26നാണ് സിബിഐ മനീഷ്‌ സിസോദിയയെ അറസ്റ്റ് ചെയ്‌തത്. തുടര്‍ന്ന 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതിന് ശേഷമാണ് സിബിഐ കോടതി അദ്ദേഹത്തെ തിഹാര്‍ ജയിലിലേക്ക് അയച്ചത്. മനീഷ്‌ സിസോദിയയുടെ അറസ്റ്റില്‍ ചില മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ നിരവധി പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.

പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ക്ക് എതിരെയുള്ള കേന്ദ്ര ഏജന്‍സികള്‍ അടിസ്ഥാന രഹിതമായ നടപടികള്‍ എടുക്കുകയാണെന്നാരോപിച്ച് മുഖ്യമന്ത്രിമാരായ മമത ബാനർജി, കെ ചന്ദ്രശേഖർ റാവു, കെജ്‌രിവാൾ എന്നിവരുൾപ്പെടെ ഒമ്പത് പ്രതിപക്ഷ നേതാക്കൾ അടുത്തിടെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

ഡല്‍ഹി മദ്യനയക്കേസ്: 2021-22ല്‍ മദ്യ വില്‍പ്പനയിലെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ എടുത്ത് കളയുകയും പുതിയ പരിഷ്‌കരണങ്ങള്‍ കൊണ്ട് വരികയും ചെയ്‌തു. സ്വകാര്യ മേഖലയ്‌ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി കൊണ്ടാണ് പുതിയ പരിഷ്‌കരണം കൊണ്ട് വന്നത്. മദ്യ മേഖലയിലുള്ളവര്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ അടക്കം വലിയ അഴിമതി നടന്നുവെന്നാണ് സിബിഐ കേസ്.

ഡല്‍ഹി ഉപമുഖ്യമന്ത്രിയായ മനീഷ്‌ സിസോദിയയും കേസില്‍ കുറ്റാരോപിതനായി. സംഭവത്തെ തുടര്‍ന്ന് സിബിഐ അദ്ദേഹത്തിന്‍റെ വീട്ടില്‍ റെയ്‌ഡ് നടത്തുകയും ചെയ്‌തു. വിഷയത്തില്‍ വിവാദങ്ങള്‍ ഉയര്‍ന്നതോടെ പുതിയ മദ്യ നയം നിര്‍ത്തലാക്കുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.