ETV Bharat / bharat

'ഞാൻ യഥാർഥ രാജ്യസ്നേഹിയാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു'; പഞ്ചാബ് ജയത്തിന് പിന്നാലെ അരവിന്ദ് കെജ്‌രിവാൾ

പാർട്ടിയെ മൂലക്കിരുത്താൻ ശ്രമിച്ച എല്ലാ നേതാക്കൾക്കും തക്ക മറുപടിയാണ് പഞ്ചാബിലെ ജനങ്ങൾ നൽകിയതെന്ന് കെജ്‌രിവാള്‍

Arvind Kejriwal  New Delhi  AAP chief  Aam Aadmi Party  Punjab Elections  Assembly Elections 2022  Arvind Kejriwal addresses party workers and supporters in Delhi  punjab election 2022 Aam Aadmi Party wins  പഞ്ചാബ് തെരഞ്ഞെടുപ്പ് 2022  അരവിന്ദ് കെജ്‌രിവാൾ ആം ആദ്‌മി പാർട്ടി
പഞ്ചാബ് വിജയത്തിൽ പ്രതികരണവുമായി അരവിന്ദ് കെജ്‌രിവാൾ
author img

By

Published : Mar 10, 2022, 5:38 PM IST

ന്യൂഡൽഹി : താൻ തീവ്രവാദിയല്ല, മറിച്ച് രാജ്യസ്നേഹിയാണെന്ന് പഞ്ചാബിലെ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചുവെന്ന് എഎപി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ. വിജയത്തിന് പിന്നാലെ പാർട്ടി പ്രവർത്തകരെയും അനുഭാവികളെയും അഭിസംബോധന ചെയ്യുന്നതിനിടെയാണ് കെജ്‌രിവാളിന്‍റെ പ്രതികരണം. അസാധ്യമായത് സാധ്യമാക്കിയതിന് പഞ്ചാബിലെ ജനങ്ങളെ അഭിനന്ദിച്ച കെജ്‌രിവാൾ പാർട്ടിയെ മൂലക്കിരുത്താൻ ശ്രമിച്ച എല്ലാ നേതാക്കൾക്കും തക്ക മറുപടിയാണ് ജനങ്ങൾ നൽകിയതെന്നും പ്രതികരിച്ചു.

ഒരു വിദ്യാർഥിക്കും മെഡിസിൻ പഠിക്കാൻ യുക്രൈനിലേക്ക് പോകേണ്ടിവരാത്ത ഒരു ഇന്ത്യയെ സൃഷ്‌ടിക്കും. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടശേഷം രാജ്യത്തെ വ്യവസ്ഥിതിയിൽ മാറ്റം വന്നില്ലെങ്കിൽ രാജ്യത്ത് ഒന്നും നടക്കാൻ പോകുന്നില്ലെന്ന് ഭഗത്‌ സിങ് ഒരിക്കൽ പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ 75 വർഷങ്ങളായിട്ടും രാജ്യം ഭരിക്കുന്ന പാർട്ടികൾ ബ്രിട്ടീഷ് ഭരണ വ്യവസ്ഥയാണ് പിന്തുടരുന്നത്. രാജ്യം കൊള്ളയടിച്ചുകൊണ്ടിരുന്ന നേതാക്കൾ സ്‌കൂളുകളോ ആശുപത്രികളോ നിർമിച്ചില്ല. ആം ആദ്‌മി പാർട്ടിയാണ് ഈ സാഹചര്യം മാറ്റിയതെന്നും അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കി.

സുഖ്ബീർ സിങ് ബാദൽ, അമരീന്ദർ സിങ്, ചരൺജീത് സിങ് ചന്നി, പ്രകാശ് സിങ് ബാദൽ, നവ്‌ജ്യോത് സിങ് സിദ്ദു, ബിക്രം സിങ് മജീതിയ എന്നിവരെ തോൽപ്പിച്ച പഞ്ചാബ് അദ്ഭുതകരമായ പ്രകടനമാണ് കാഴ്ചവച്ചതെന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവന്ത് സിങ് മാനിന്‍റെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ അദ്ദേഹത്തോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് കെജ്‌രിവാൾ വിജയാഘോഷം നടത്തിയത്. പഞ്ചാബിൽ വ്യക്തമായ ഭൂരിപക്ഷം നേടിയ എഎപി ഡൽഹിക്ക് പിന്നാലെ പഞ്ചാബിലും സർക്കാർ രൂപീകരിക്കുകയാണ്.

PUNJAB (117/117)
INCAAPSAD+BJP+OTH
1893321

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.