ETV Bharat / bharat

'മോദി ബിരുദ സര്‍ട്ടിഫിക്കറ്റ് വിധിയില്‍ ജനങ്ങള്‍ക്ക് അമ്പരപ്പ്' ; വിവരങ്ങൾ അന്വേഷിക്കാനുള്ള സ്വാതന്ത്ര്യം വേണമെന്ന് കെജ്‌രിവാൾ - Gujarat High Court Verdict

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവരം നല്‍കാന്‍ 2016ല്‍ കേന്ദ്ര വിവരാവകാശ കമ്മിഷനാണ് ഉത്തരവിട്ടത്. ഇതിനെതിരായാണ് മാര്‍ച്ച് 31ന് ഗുജറാത്ത് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്

Arvind Kejriwal  Arvind Kejriwal on Gujarat high court order  Gujarat high court order on PM Modis degree  മോദി ബിരുദ സര്‍ട്ടിഫിക്കറ്റ് വിധി  പ്രധാനമന്ത്രി നരേന്ദ്ര മോദി  നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവരം
കെജ്‌രിവാൾ
author img

By

Published : Apr 1, 2023, 4:25 PM IST

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഗുജറാത്ത് ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. പ്രധാനമന്ത്രിയുടെ ബിരുദ യോഗ്യതയെക്കുറിച്ച് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയെയാണെന്നിരിക്കെ ഗുജറാത്ത് ഹൈക്കോടതി വിധി കേട്ട് അമ്പരന്നിരിക്കുകയാണ് ജനങ്ങളെന്ന് കെജ്‌രിവാൾ പറഞ്ഞു.

ALSO READ| 'ഇനി ചോദിക്കരുത്'; പ്രധാനമന്ത്രിയുടെ ബിരുദ വിവരങ്ങള്‍ തേടിയ അരവിന്ദ് കെജ്‌രിവാളിന് 25,000 രൂപ പിഴ

മോദിയുടെ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങൾ കെജ്‌രിവാളിന് നൽകാൻ ഗുജറാത്ത് സർവകലാശാലയോട് കേന്ദ്ര വിവരാവകാശ കമ്മിഷനാണ് (സിഐസി) ഏഴ് വർഷം മുന്‍പ് ഉത്തരവിട്ടത്. ഇതാണ് ഗുജറാത്ത് ഹൈക്കോടതി വെള്ളിയാഴ്‌ച (മാര്‍ച്ച് 31) റദ്ദാക്കിയത്. കോടതി പുറപ്പെടുവിച്ച വിധിയില്‍ 25,000 രൂപ പിഴ ചുമത്തുകയും തുക നാലാഴ്‌ചയ്ക്കകം ഗുജറാത്ത് സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിൽ അടയ്ക്ക‌ണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. ജസ്റ്റിസ് ബിരേൻ വൈഷ്‌ണവിന്‍റേതാണ് ഉത്തരവ്.

'ബിരുദ സര്‍ട്ടിഫിക്കറ്റ് കാണിക്കാത്തതില്‍ രണ്ടുണ്ട് കാര്യം': ജനാധിപത്യത്തിൽ വിവരങ്ങൾ അന്വേഷിക്കാനും ചോദ്യങ്ങൾ ചോദിക്കാനുമുള്ള സ്വാതന്ത്ര്യം വേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഹൈക്കോടതി ഉത്തരവിൽ രാജ്യം മുഴുവൻ സ്‌തംഭിച്ചിരിക്കുകയാണ്. ഇന്ന് ഡല്‍ഹിയില്‍ നടന്ന വാർത്താസമ്മേളനത്തിലാണ് കെജ്‌രിവാൾ ഇക്കാര്യം പറഞ്ഞത്. ഹൈക്കോടതി ഉത്തരവ് പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസം സംബന്ധിച്ച വിഷയത്തിലെ ദുരൂഹത വർധിപ്പിരിക്കുകയാണ്. പ്രധാനമന്ത്രി ഗുജറാത്ത് യൂണിവേഴ്‌സിറ്റിയിലോ ഡൽഹി യൂണിവേഴ്‌സിറ്റിയിലോ പഠിച്ചിരുന്നെങ്കിൽ അവർ അത് ആഘോഷിക്കേണ്ടതായിരുന്നു. എന്നാല്‍, നിലവില്‍ അവർ വിദ്യാഭ്യാസ വിവരങ്ങൾ മറച്ചുവയ്‌ക്കുകയാണെന്നും ഡൽഹി മുഖ്യമന്ത്രി ആരോപിച്ചു.

മോദിയ്‌ക്ക് യഥാര്‍ഥത്തില്‍ ബിരുദമുണ്ടെങ്കിൽ എന്തുകൊണ്ട് ഗുജറാത്ത് സർവകലാശാല അത് കാണിക്കുന്നില്ല. പ്രധാനമന്ത്രിയുടെ അക്കാദമിക് യോഗ്യതയെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ഗുജറാത്ത് സർവകലാശാല തയ്യാറാകാത്തതിന് രണ്ട് കാരണങ്ങളുണ്ടാവും. ഒന്ന് മോദിയുടെ അഹങ്കാരം കൊണ്ടാവാം. അല്ലെങ്കില്‍, അദ്ദേഹത്തിന്‍റെ ബിരുദം വ്യാജമായത് കൊണ്ടാവാമെന്നും കെജ്‌രിവാൾ പറഞ്ഞു.

'എവിടെ നിന്നും ഒപ്പുവാങ്ങുന്ന സ്ഥിതിയുണ്ടാവും': രാജ്യത്ത് വളരെയധികം ദാരിദ്ര്യം ഉള്ളതിനാൽ നിരക്ഷരത എന്നത് കുറ്റമോ പാപമോ ആയ ഒരു കാര്യമല്ല. കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമായത് കാരണം നമ്മിൽ പലരും വേണ്ടത്ര വിദ്യാഭ്യാസം നേടാന്‍ കഴിയാത്തവരാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്ക് ശേഷവും ദാരിദ്ര്യം രാജ്യത്തെ ബാധിച്ചിരിക്കുകയാണ്. രാജ്യത്തിന്‍റെ ഭരണാധികാരി എന്ന നിലയില്‍ മോദിക്ക് ശാസ്‌ത്രവും സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന തീരുമാനങ്ങൾ ദിവസവും എടുക്കേണ്ടി വരുന്നുണ്ട്.

പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസമില്ലെങ്കിൽ, ഉദ്യോഗസ്ഥരും മറ്റ് പലരും വന്ന് എവിടെ നിന്നും ഒപ്പുവാങ്ങുന്ന സ്ഥിതിയുണ്ടാവും. നോട്ടുനിരോധനം മൂലം രാജ്യം ഏറെ ദുരിതമനുഭവിക്കേണ്ടിവന്നത് പോലെ എന്തും പാസാക്കി ഉത്തരവിറക്കുന്ന സ്ഥിതിയുണ്ടാവും. പ്രധാനമന്ത്രി മോദിക്ക് ബിരുദ വിദ്യാഭ്യാസമുണ്ടായിരുന്നെങ്കിൽ നോട്ട് നിരോധനം നടപ്പാക്കില്ലായിരുന്നുവെന്നും ഡല്‍ഹി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശദാംശങ്ങൾ കൈമാറുന്നത് അദ്ദേഹത്തിന്‍റെ സ്വകാര്യതയെ ബാധിക്കുമെന്നാണ് ഗുജറാത്ത് സർവകലാശാലയുടെ വാദം. സര്‍വകലാശാലയ്‌ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇക്കാര്യം വാദിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.