ETV Bharat / bharat

കോണ്‍ഗ്രസിനെതിരെ ഗുജറാത്തില്‍ ആഞ്ഞടിച്ച് കെജ്രിവാള്‍; "കോണ്‍ഗ്രസ് രാജ്യത്ത് നാമാവശേഷമായി"

ഗുജറാത്തില്‍ അടുത്തവര്‍ഷം ആദ്യമാണ് നിയമസഭാ തെരഞ്ഞെടുപ്പ്. ഈ പശ്ചാത്തലത്തില്‍ രാഷ്‌ട്രീയ പ്രചരണം ശക്തമാക്കുകയാണ് ആംആദ്‌മി പാര്‍ട്ടി

Etv BharatArvind Kejriwal criticizes Congress  കെജ്രിവാള്‍  നിയമസഭാ തെരഞ്ഞെടുപ്പ്  national politics  Arvind Kejriwal campaign in Gujarat
കോണ്‍ഗ്രസിനെതിരെ ഗുജറാത്തില്‍ ആഞ്ഞടിച്ച് കെജ്രിവാള്‍; "കോണ്‍ഗ്രസ് രാജ്യത്ത് നാമാവശേഷമായി"
author img

By

Published : Sep 13, 2022, 6:19 PM IST

അഹമ്മദാബാദ്: കോണ്‍ഗ്രസ് രാജ്യത്ത് നാമാവശേഷമായെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്‌മിപാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ . അടുത്തവര്‍ഷം ആദ്യം നടക്കാന്‍ പോകുന്ന നിയമസഭാതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഗുജറാത്തില്‍ രാഷ്‌ട്രീയ പ്രചാരണം നടത്തവെയാണ് അരവിന്ദ് കെജ്രിവാള്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്. കോണ്‍ഗ്രസിന് വോട്ട് ചെയ്‌ത് ആരും വോട്ട് പാഴാക്കരുതെന്നും കെജ്രിവാള്‍ പറഞ്ഞു.

പഞ്ചാബിലെ ആംആദ്‌മി സര്‍ക്കാര്‍ ഗുജറാത്തില്‍ പരസ്യത്തിനായി കോടികണക്കിന് രൂപ ചെലവഴിക്കുകയാണെന്നും ശമ്പളം പോലും കൊടുക്കാന്‍ പണമില്ലാത്ത സാഹചര്യത്തിലാണ് ഈ ദുര്‍വ്യയം എന്നുമുള്ള കോണ്‍ഗ്രസ് ആരോപണത്തെ കുറിച്ചുള്ള പ്രതികരണം മാധ്യമപ്രവര്‍ത്തകള്‍ തേടിയപ്പോഴാണ് അരവിന്ദ് കെജ്രിവാളിന്‍റെ രൂക്ഷ പ്രതികരണം."കോണ്‍ഗ്രസ് രാജ്യത്ത് നാമവശേഷമായി. അവരുടെ ആരോപണങ്ങള്‍ കൊണ്ട് നടക്കരുത്. കോണ്‍ഗ്രസിന്‍റെ ആരോപണങ്ങളെ ആരും തന്നെ മുഖവിലക്കെടുക്കില്ല," കെജ്രിവാള്‍ പ്രതികരിച്ചു. ബിജെപിയുടെ ഗുജറാത്തിലെ പ്രധാന എതിരാളി കോണ്‍ഗ്രസല്ല തങ്ങളാണെന്നുള്ള പ്രചാരണമാണ് ആംആദ്‌മി പാര്‍ട്ടി നടത്തുന്നത്. കോണ്‍ഗ്രസ് രാജ്യത്തെ എല്ലാ സ്ഥലങ്ങളില്‍ നിന്നും ഇല്ലാതായി കൊണ്ടിരിക്കുകയാണെന്ന് കെജ്രിവാള്‍ അവകാശപ്പെട്ടു.

"ബിജെപിയുടെ ഭരണം ഇഷ്‌ടപ്പെടാത്ത ആളുകള്‍ ഗുജറാത്തില്‍ നിരവധിയാണ്. എന്നാല്‍ ഇവര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നുമില്ല. അവരുടെ വോട്ടുകള്‍ നമുക്ക് ലഭിക്കണം. കാരണം ഗുജറാത്തില്‍ നമ്മള്‍ മാത്രമാണ് ബിജെപിയുടെ ബദല്‍" പാര്‍ട്ടി പ്രവര്‍ത്തകരോടായി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

ശുചീകരണ പ്രവര്‍ത്തകരുമായി ടൗണ്‍ഹാള്‍ സംവാദം കെജ്രിവാള്‍ നടത്തി. പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്‌കറെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആംആദ്‌മി പാര്‍ട്ടി അവതരിപ്പിക്കുമെന്ന ബിജെപിയുടെ വാദത്തേയും അരവിന്ദ് കെജ്രിവാള്‍ പരിഹസിച്ചു. "അവരോട് പറയൂ ബിജെപി നരേന്ദ്ര മോദിക്ക് ശേഷം സോണിയ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ പദ്ധതിയിടുന്നു എന്ന് താന്‍ ആരോപണം ഉന്നയിച്ചു എന്ന്. അവരുടെ പ്രതികരണം എന്തായിരിക്കുമെന്ന് നോക്കാം," കെജ്രിവാള്‍ പരിഹസിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.