ETV Bharat / bharat

മദ്യനയ കേസില്‍ കേന്ദ്ര ഏജന്‍സികള്‍ കോടതിയില്‍ നുണ പറയുന്നു, സിസോദിയക്കെതിരെ ചുമത്തിയത് കള്ളക്കേസ് : അരവിന്ദ് കെജ്‌രിവാള്‍

മദ്യനയ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് സിബിഐ ഇന്നലെ കെജ്‌രിവാളിന് നോട്ടിസ് അയച്ചത്. നാളെ ഹാജരാകാനാണ് നിര്‍ദേശം

Arvind Kejriwal about central agencies  Arvind Kejriwal  central investigation agencies  CBI Summons  CBI Summons to Arvind Kejriwal  അരവിന്ദ് കെജ്‌രിവാള്‍  സിബിഐ  സിബിഐ സമന്‍സ്  എക്‌സൈസ് നയം  മദ്യനയ കേസ്
അരവിന്ദ് കെജ്‌രിവാള്‍
author img

By

Published : Apr 15, 2023, 2:50 PM IST

ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭയില്‍ അഴിമതിക്കെതിരെ ശബ്‌ദമുയര്‍ത്തിയതുമുതല്‍ സിബിഐ സമന്‍സ് അയയ്ക്കു‌ന്ന അടുത്ത വ്യക്തി താനായിരിക്കുമെന്ന് അറിയാമായിരുന്നതായി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹി മദ്യനയ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് സിബിഐ ഇന്നലെ നോട്ടിസ് അയച്ചതിന് പിന്നാലെയാണ് കെജ്‌രിവാളിന്‍റെ പ്രതികരണം. ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്യനയ കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിന് നാളെ ഹാജരാകാനാണ് സിബിഐ അരവിന്ദ് കെജ്‌രിവാളിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മദ്യനയ കേസില്‍ കേന്ദ്ര ഏജന്‍സികള്‍ തങ്ങള്‍ക്കെതിരെ കോടതിയില്‍ കള്ളം പറയുകയാണെന്നും കെജ്‌രിവാള്‍ കുറ്റപ്പെടുത്തി. 'അറസ്റ്റിലായവരെ അവര്‍ പീഡിപ്പിക്കുകയാണ്. ഞങ്ങളെ കുറ്റപ്പെടുത്താന്‍ അവരില്‍ സമ്മര്‍ദം ചെലുത്തുന്നു' - കെജ്‌രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

'മദ്യനയ കേസിൽ മനീഷ് സിസോദിയക്കെതിരെ സിബിഐ കള്ളക്കേസ് ചുമത്തി. തെറ്റായ മൊഴി നല്‍കാനായി ആളുകളെ മർദിച്ചു. തെളിവുകൾക്കായി ഏജൻസികൾ ജനങ്ങളെ പീഡിപ്പിക്കുകയാണ്. അഴിമതി തുടച്ചുനീക്കാനുള്ള ഒരു മഹത്തായ നയമായിരുന്നു അത്' -കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

നാളെ (ഏപ്രില്‍ 16 ന്) മദ്യനയ കേസുമായി ബന്ധപ്പെട്ട് സിബിഐക്ക് മുമ്പില്‍ ഹാജരാകണം എന്നാവശ്യപ്പെട്ടാണ് കേന്ദ്ര ഏജന്‍സി ഡല്‍ഹി മുഖ്യമന്ത്രിക്ക് നോട്ടിസ് അയച്ചത്. സിബിഐ ആവശ്യപ്പെട്ട സമയത്ത് കെജ്‌രിവാള്‍ ഏജന്‍സിക്ക് മുമ്പാകെ ഹാജരാകുമെന്ന് ആം ആദ്‌മി പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. കെജ്‌രിവാളിന്‍റെ സഹപ്രവര്‍ത്തകരില്‍ പ്രധാനിയും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ മദ്യനയ കേസില്‍ നിലവില്‍ ജയിലിലാണ്.

ഡൽഹിയിൽ എക്‌സൈസ് നയം രൂപീകരിച്ചതിലും നടപ്പാക്കിയതിലും ക്രമക്കേട് നടത്തി എന്ന കേസിലാണ് മനീഷ് സിസോദിയയെ ഇഡിയും സിബിഐയും അറസ്റ്റ് ചെയ്‌തത്. 2023 ഫെബ്രുവരി 26 ന് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്‌തു. പിന്നീട് മാർച്ച് ഒമ്പതിന് തിഹാർ ജയിലിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇഡിയും സിസോദിയയുടെ അറസ്റ്റ് രേഖപ്പെടുത്തി.

എക്‌സൈസ് നയം പരിഷ്‌കരിച്ചപ്പോള്‍ ക്രമക്കേടുകൾ നടന്നതായാണ് കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തല്‍. ലൈസൻസ് ഉടമകൾക്ക് അനാവശ്യ ആനുകൂല്യങ്ങൾ നൽകിയതായും ലൈസൻസ് ഫീസ് ഒഴിവാക്കുകയും കുറയ്ക്കുകയും ചെയ്‌തതായും ബന്ധപ്പെട്ട വകുപ്പിന്‍റെ അനുമതിയില്ലാതെ ലൈസൻസ് നീട്ടി നല്‍കിയതായും ഇഡിയും സിബിഐയും ആരോപിച്ചിരുന്നു. ഗുണഭോക്താക്കൾ കുറ്റാരോപിതരായ അധികാരികള്‍ക്ക് നല്‍കിയ പാരിതോഷികം മറച്ചുവയ്‌ക്കാനും അന്വേഷണത്തെ വഴിതിരിക്കാനും വേണ്ടി അക്കൗണ്ട് രേഖകളില്‍ അടക്കം തെറ്റായ വിവരം രേഖപ്പെടുത്തിയതായും അന്വേഷണ ഏജന്‍സികള്‍ പറഞ്ഞു.

പൊതുമുതല്‍ നശിപ്പിച്ച കേസിലും കെജ്‌രിവാളിന് നോട്ടിസ് : അതേസമയം പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ഏപ്രില്‍ 27ന് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് ഗോവ പൊലീസ് കെജ്‌രിവാളിന് നോട്ടിസ് അയച്ചു. ആം ആദ്‌മി പാര്‍ട്ടി നേതാക്കള്‍ പൊതുസ്ഥലത്ത് ഡല്‍ഹി മുഖ്യമന്ത്രിയുടെ പോസ്റ്റര്‍ ഒട്ടിച്ച് ഭംഗി നശിപ്പിച്ച സംഭവത്തിലാണ് കേസ്. കഴിഞ്ഞ വര്‍ഷമാണ് കെജ്‌രിവാളിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തത്. കേസില്‍ ചോദ്യം ചെയ്യാന്‍ മതിയായ കാരണങ്ങള്‍ ഉണ്ടെന്ന് ഗോവ പൊലീസ് അയച്ച നോട്ടിസില്‍ പറയുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 188, 1988 ലെ ജിപിഡിപി നിയമം സെക്ഷന്‍ മൂന്ന് എന്നിവ പ്രകാരമാണ് പെര്‍നം പൊലീസ് സ്റ്റേഷനില്‍ കെജ്‌രിവാളിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.