ദിസ്‌പൂർ: കാസിരംഗ ദേശിയ ഉദ്യാനത്തിൽ നിന്ന് കണ്ടാമൃഗത്തിന്‍റെ കൊമ്പുകൾ കടത്തിയ കുപ്രസിദ്ധ വേട്ടക്കാരൻ പിടിയിൽ. കാസിരംഗ നാഷണൽ പാർക്കിലെ ബിശ്വനാഥ് വൈൽഡ്‌ലൈഫ് വിഭാഗത്തിന്‍റെയും ടൈഗർ റിസർവിന്‍റെയും (കെഎൻപിടിആർ) സഹായത്തോടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തത്. കണ്ടാമൃഗത്തിന്‍റെ കൊമ്പുകൾ കടത്തിയ കേസിൽ ഇയാൾക്കതിരെ നിരവധിയിടങ്ങളിൽ കേസുകളുണ്ട്.
അസമിലെ ഗോഹ്പൂരിലെ സബ് ഡിവിഷണൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇയാൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അസമിലെ ഗോലഘട്ട്, കാർബി ആംഗ്ലോംഗ്, നാഗോൺ ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന കാസിരംഗ ദേശീയ ഉദ്യാനം വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കണ്ടാമൃഗത്തിന്‍റെ വാസസ്ഥലം എന്ന നിലയിൽ ലോകപ്രസിദ്ധമാണ്. ലോകത്താകെയുള്ള കണ്ടാമൃഗങ്ങളിൽ മൂന്നിൽ രണ്ടു ഭാഗവും ഇവിടെയാണ് കാണപ്പെടുന്നു.