ഡെറാഡൂണ്‍: ചമോലിയിലുണ്ടായ പ്രളയത്തെതുടർന്ന് മുറെൻഡയിൽ പുതിയ തടാകം രൂപപ്പെട്ടു. ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി) സംഘവും ഡിആർഡിഒ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. തടാകത്തിന് സമീപം ഐടിബിപി ബേസ് ക്യാമ്പും ആരംഭിച്ചു.
തടാകത്തിന്‍റെ കൃത്യമായ സ്ഥാനം നിരീക്ഷിക്കുകയാണെന്നും തടാകത്തിൽ നിന്ന് വെള്ളം ഒഴികിപ്പോകാനുള്ള സൗകര്യങ്ങൾ ചെയ്യുകയാണെന്നും ഐടിബിപി അറിയിച്ചു. മഞ്ഞിടിച്ചിലിനെത്തുടർന്ന് ഫെബ്രുവരി ഏഴിനാണ് ചമോലിയിൽ വെള്ളപ്പൊക്കമുണ്ടായത്.