ന്യൂഡൽഹി: ഡൽഹി എൻസിആറിൽ ആയുധങ്ങളുമായി ആറംഗ സംഘം പിടിയിൽ. രമേഷ്, ദിപാൻഷു, ഇക്രം, അക്രം, മനോജ് കുമാർ, അമിത് എന്നിവരാണ് പിടിയിലായത്. സംഘത്തിൽ നിന്ന് 4,500 വെടിയുണ്ടകളും കണ്ടെടുത്തു.
ഡിസിപി സഞ്ജീവ് യാദവിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.