ന്യൂഡൽഹി: പാകിസ്ഥാനിലെ ഇന്‍റർ സർവീസസ് ഇന്‍റലിജൻസിന് സൈനിക രഹസ്യ രേഖകൾ കൈമാറിയ കേസിൽ ഒരു സൈനികനടക്കം രണ്ട് പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ രഹസ്യ രേഖകൾ കൈമാറിയതായി തെളിഞ്ഞതായി കരസേന ആസ്ഥാനം സ്ഥിരീകരിച്ചു.
പൊഖ്‌റാൻ ആർമി ബേസ് ക്യാമ്പിലേക്ക് പച്ചക്കറി എത്തിച്ചിരുന്ന ഹബീബ് ഖാൻ, പൊഖ്‌റാനിൽ സേവനം അനുഷ്ടിച്ചിരുന്ന ആർമി ഉദ്യോഗസ്ഥൻ പരംജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ഹബീബ് ഖാൻ, ആർമി ഉദ്യോഗസ്ഥരിൽ നിന്നും സൈനിക രഹസ്യങ്ങൾ ശേഖരിച്ച് പാകിസ്ഥാൻ ഇന്‍റർ സർവീസസ് ഇന്‍റ ലിജൻസിന് പണത്തിന് കൈമാറിയതായി അധികൃതർ അറിയിച്ചു.
അതേസമയം രഹസ്യ രേഖകൾ കൈമാറിയിട്ടുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ കുറ്റകൃത്യവുമായി ബന്ധമുള്ള ഹബീബുർ റഹ്മാൻ എന്നൊരാളെ ഇതിന് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ പക്കൽ നിന്നും രഹസ്യ രേഖകൾ കണ്ടെടുക്കുകയും ചെയ്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ആർമി ഓഫീസറായ പരംജിത്തിനെ അറസ്റ്റ് ചെയ്തത്. ഇയാൾ ആർമി ക്യാന്‍റീനിലെ ഗുമസ്ഥനായാണ് ജോലി ചെയ്തിരുന്നത്.
Also read: ഉത്തര്‍പ്രദേശില്‍ മൂന്ന് അല്‍ഖ്വയ്‌ദ ഭീകരര്‍ കൂടി പിടിയില്‍
കേസിൽ ആദ്യം അറസ്റ്റിലായ റഹ്മാന്‍റെ ബന്ധുക്കൾ പാകിസ്ഥാനിലെ സിന്ധിലാണ് താമസിക്കുന്നതെന്നും റഹ്മാൻ ചാരവൃത്തിയിൽ ഉൾപ്പെട്ട ചിലരുമായി ബന്ധം സ്ഥാപിച്ചിരുന്നെന്നും പൊലീസ് അറിയിച്ചു.